അംബാനി മരുമകളുടെ ലക്ഷങ്ങൾ വിലവരുന്ന ഷോൾ വെറും 2000 രൂപയ്‌ക്ക് തയ്യാറാക്കാം, വീഡിയോ പങ്കുവച്ച് ഇൻഫ്ലുവൻസർ

Tuesday 23 July 2024 3:44 PM IST

രാധിക മെർച്ചന്റ് - അനന്ദ് അംബാനി വിവാഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത് ഓരോ ചടങ്ങുകൾക്കും രാധിക തിരഞ്ഞെടുത്ത വസ്‌ത്രങ്ങളാണ്. പേരുകേട്ട ഡിസൈനർമാരാണ് രാധികയുടെെ വസ്‌ത്രങ്ങളെല്ലാം ഡിസൈൻ ചെയ്‌തത്. വിവാഹ വസ്‌ത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ ഒന്നാണ് ഹൽദിക്ക് രാധിക ധരിച്ചിരുന്ന മുല്ലപ്പൂവിന്റെ ഡിസൈനുള്ള ഷോൾ. വളരെ വ്യത്യസ്തമായ ഈ ഡിസൈനർ ഷോൾ കാണാനും അതിമനോഹരമാണ്. ഭംഗി മാത്രമല്ല ഇതിന്റെ വിലയും സാധാരണ മനുഷ്യർക്ക് താങ്ങാനാകാത്തതാണ്.

ഇപ്പോഴിതാ ഈ ഷaൾ വളരെ തുച്ഛമായ വിലയ്‌ക്ക് ചെയ്‌തെടുത്തിരിക്കുകയാണ് ഡൽഹി സ്വദേശിയായ ഇൻഫ്ലുവൻസർ. ഇതിന്റെ വീഡിയോയും ഇൻഫ്ലുവറായ അരുഷി പഹ്‌വ പങ്കുവച്ചു. ഇത് വൈറലായിരുന്നു. വളരെയധികം അത്ഭുതം തോന്നുന്നുവെന്നാണ് ഓരോരുത്തരും വീഡിയോക്ക് താഴെ കമന്റ് ചെയ്‌തിരിക്കുന്നത്. 'വെറും രണ്ടായിരം രൂപയിൽ താഴെ മാത്രം ചെലവിൽ രാധികയുടെ മുല്ലപ്പൂ ഷോൾ എങ്ങനെയാണ് ഞാൻ തയ്യാറാക്കിയതെന്ന് കാണാം', എന്ന തലക്കെട്ടോടെയാണ് അരുഷി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

A post shared by Arushi Pahwa (@arushipahwa)

ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക് മാർക്കറ്റിൽ നിന്ന് വാങ്ങിയ പൂവ് ഉപയോഗിച്ചാണ് അരുഷി ഷോൾ തയ്യാറാക്കിയത്. യഥാർത്ഥ പൂവായതിനാൽ നൂലിൽ കോർത്തെടുക്കുമ്പോൾ പൊട്ടിപ്പോകാൻ സാദ്ധ്യതയുണ്ട്. എന്നിരുന്നാലും വളരെ ശ്രദ്ധയോടെയാണ് അരുഷി ഷോൾ കോർത്തത്. രണ്ട് മീറ്റർ നീളമുള്ള ഷോൾ ഉണ്ടാക്കുന്നതിനായി ഒരു കിലോ പൂവാണ് അവർ ഉപയോഗിച്ചത്. പൂക്കൾ വാങ്ങുന്നത് മുതൽ ഷോൾ ധരിച്ചുള്ള ഫോട്ടോഷൂട്ട് വരെ ഈ വീഡിയോയിൽ അരുഷി കാണിച്ചിട്ടുണ്ട്.

ഷോൾ വാങ്ങാനായി പോയപ്പോൾ 15,000 രൂപയോളമാണ് വില പറഞ്ഞതെന്നും അതിനാലാണ് സാധനങ്ങൾ വാങ്ങി സ്വയം ഷോൾ നിർമിച്ചതെന്നും അരുഷി പറഞ്ഞു. മുല്ലപ്പൂ ഷോളിന്റെ ഒരുവശത്ത് ജമന്തി പൂവ് കൊണ്ടുള്ള ബർഡറും നൽകിയിട്ടുണ്ട്. ഇതുവരെ എട്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അരുഷിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേർ കമന്റും ചെയ്‌തു.

Advertisement
Advertisement