കഞ്ചാവ് വിൽപ്പനയ്ക്കിടെ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Wednesday 24 July 2024 1:05 AM IST

അടിമാലി : വിൽപ്പന നടത്തുന്നതിനിടെ അസ്സം സ്വദേശിയിൽനിന്നും 450 ഗ്രാം ഉണക്ക കഞ്ചാവ് എക്‌സൈസ് പിടികൂടി . നാളുകളായി അടിമാലിയിൽ താമസിച്ച് ജോലികൾ ചെയ്തു വരികയായിരുന്ന അസ്ഗാർ അലിയിയെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ് കുമാറും പാർട്ടിയും ചേർന്ന് പിടികൂടിയത്. പെരുമ്പാവൂർ ഭാഗത്ത് നിന്നും കഞ്ചാവ് അടിമാലിയിൽ എത്തിക്കുകയും ചെറു പായ്ക്കറ്റുകളിലാക്കി അന്യ സംസ്ഥാനത്തൊഴിലാളികളുടെ ഇടയിൽ വില്പന നടത്തിവരികയുമായിരുന്നു . നാളുകളായി നിരീക്ഷണത്തിലായിരുന്ന ഇയാൾ പെരുമ്പാവൂരിൽ നിന്നും കഞ്ചാവുമായി ബസ് മാർഗം അടിമാലിയിൽ എത്തിയപ്പോഴാണ് പിടി കൂടിയത്. വനിതാ സി.ഇ. ഒ. ആര്യ മോൾ സിഇഒമാരായ രഞ്ജിത് കവിദാസ് രാഹുൽ രാജ് ,സൈനുദ്ദീൻ കുട്ടി,ശരത് എസ് പി അസി. എക്‌സൈസ് ഇൻസ്പക്ടർമാരായ പ്രദീപ് കെ.വി., സെബാസ്റ്റ്യൻ. പി. എഎന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

Advertisement
Advertisement