ഓൺ ലൈൻ തട്ടിപ്പിൽ 28 ലക്ഷം രൂപ പോയി
തൃക്കരിപ്പൂർ: ടെലഗ്രാം ആപ്പിൽ ജോയിന്റ് ചെയ്ത യുവാവിൽ നിന്നും ഓൺ ലൈൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 28 ലക്ഷം രൂപ തട്ടിയതായി പരാതി. സംഭവമുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രക്കാരായ നാലു പേർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു.
കയ്യൂർ ക്ലായിക്കോട് സ്വദേശി നന്ദനത്തിൽ എൻ.വി. വസന്ത രാജിന്റെ പരാതിയിലാണ് മഹാരാഷ്ട്രയിലെ നവി മുംബൈ സ്വദേശികളായ ക്ലിയർ ടാപ് സി.ഇ.ഒ. സുശാന്ത് മാലിക്ക്, സ്‌നേഹ, കൃത്രിമ, ദേവ എന്നിവരുടെ പേരിൽ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. കഴിഞ്ഞ ജൂൺ 15നും 26നും ഇടയിൽ ടെലഗ്രാം ആപ്പു വഴി പരിചയപ്പെട്ട ശേഷമാണ് ക്ലിയർ ടാപ് എന്ന ഓൺ ലൈൻ കമ്പനിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ ഗൂഗിൾ പേ , ബാങ്ക് എക്കൗണ്ട് എന്നിവ വഴി 28,38,713 രൂപ
തട്ടിയെടുത്തതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വാഗ്ദാനം ചെയ്ത ജോലിയോ പണമോ നൽകാതായപ്പോഴാണ് പൊലീസിൽ പരാതി നൽകിയതും ചീമേനി പൊലീസ് കേസെടുത്തതും.