പ്രതിഷേധ പ്രകടനവും യോഗവും

Wednesday 24 July 2024 1:49 AM IST

മാവേലിക്കര: കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരേയും ഓഫീസുകൾക്ക് നേരേയും ആക്രമണം നടക്കുന്നതിനെതിരെ പെൻഷൻകാർ, ജീവനക്കാർ, ഓഫീസർമാർ കരാർ ജീവനക്കാർ എന്നിവരുടെ സംയുക്താഭിമഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് കെ.മോഹനൻ ഉണ്ണിത്താൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ബിനുകുമാർ അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ബിജു, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് അരവിന്ദ്, ഡിവിഷൻ സെക്രട്ടറി എ.അനിൽകുമാർ എന്നിവർ സംസാരിച്ചു.