വലിയൊരു വസ്‌തുവിന്റെ സാന്നിദ്ധ്യം, അർജുനായുള്ള തെരച്ചിലിൽ റഡാറിൽ കണ്ടയിടത്ത് തന്നെ സോണാറിലും സിഗ്നൽ

Tuesday 23 July 2024 10:06 PM IST

അങ്കോള: കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക കണ്ടെത്തൽ. ഗംഗാവലി പുഴയിൽ വലിയൊരു വസ്‌തുവിന്റെ സൂചന ലഭിക്കുന്ന തരത്തിൽ റഡാർ സിഗ്നൽ ലഭിച്ചയിടത്ത് തന്നെ നാവികസേനയുടെ സോണാറിലും ശക്തമായ സിഗ്നൽ ലഭിച്ചു. ഇത് ഒരുപക്ഷെ അർജുന്റെ ട്രക്കോ വലിയ ടവറോ ആയിരിക്കാമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഷിരൂർ ദൗത്യത്തിൽ നി‌ർണായകമായ സിഗ്നൽ ലഭിച്ചത്.

പുഴയിൽ ശക്തമായ അടിയൊഴുക്കുള്ള ഈ ഭാഗത്ത് അന്വേഷിക്കാൻ ഇന്ന് സംഘത്തിന് കഴിഞ്ഞിരുന്നില്ല. വലിയ വസ്‌തുവിന്റെ സാന്നിദ്ധ്യമായതിനാൽ നാളെ ഇവിടെ പ്രധാനമായും തെരച്ചിൽ നടത്തുമെന്നാണ് നാവികസേന വ്യക്തമാക്കിയത്. രാ​വി​ലെ​ ​ക​ര​യി​ലെ​ ​ശേ​ഷി​ച്ച​ ​മ​ൺ​കൂ​ന​യി​ലെ​ ​തി​ര​ച്ചി​ലി​ന് ​ശേ​ഷ​മാ​ണ് ​പു​ഴ​യി​ൽ​ ​ഇ​റ​ങ്ങി​യ​ത്.​ ​ഇ​ന്ന് ​റേ​ഡി​യോ​ ​ഫ്രീ​ക്വ​ൻ​സി​യും​ ​എ​ഐ​യും​ ​സം​യോ​ജി​പ്പി​ക്കു​ന്ന​ ​ആ​ധു​നി​ക​ ​ഉ​പ​ക​ര​ണം​ ​ഉ​പ​യോ​ഗി​ച്ച് ​പു​ഴ​യു​ടെ​ ​അ​ടി​ത്ത​ട്ടി​ൽ​ ​തി​ര​യും.​ ​സൈ​ന്യ​ത്തി​ലെ​ ​സ്‌​കൂ​ബ​ ​ഡൈ​വ​ർ​മാ​ർ​ ​ഇ​തി​നാ​യി​ ​എ​ത്തും.​ ​ഇ​തി​ന് ​കേ​ന്ദ്രം​ ​സു​ര​ക്ഷാ​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​റി​ട്ട​ ​മേ​ജ​ർ​ ​ജ​ന​റ​ൽ​ ​എം​ ​ഇ​ന്ദ്ര​ബാ​ല​നും​ ​സം​ഘ​വും​ ​ബുധനാഴ്‌ച രാ​വി​ലെ​ ​എ​ത്തും.


നേ​വി​ ​സ്കൂ​ബാ​ ​ഡൈ​വ​ർ​മാ​ർ​ ​ന​ദീ​തീ​ര​ത്ത് ​നി​ന്ന് 40​ ​മീ​റ്റ​ർ​ ​അ​ക​ലെ​ ​റ​ഡാ​ർ​ ​സി​ഗ്ന​ൽ​ ​ക​ണ്ടെ​ത്തി​യ​ ​പ്ര​ദേ​ശം​ ​നാ​വി​ക​സേ​നാ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച്​ ​പ​രി​ശോ​ധി​ച്ചി​രു​ന്നു.​ ​സ​ഹോ​ദ​ര​ൻ​ ​ജി​തി​ൻ​ ​അ​ട​ക്ക​മു​ള്ള​ ​അ​ർ​ജു​ന്റെ​ ​ബ​ന്ധു​ക്ക​ൾ​ക്കും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​സ്ഥ​ല​ത്തേ​ക്ക് ​ആ​ദ്യം​ ​പ്ര​വേ​ശ​നം​ ​നി​ഷേ​ധി​ച്ചി​രു​ന്നു.​ ​പി​ന്നീ​ട് ​ജി​തി​നെ​ ​മാ​ത്രം​ ​ക​ട​ത്തി​വി​ട്ടു.​ ​