കേരളത്തിന് വട്ടപ്പൂജ്യം, യുവജനോത്സവം

Wednesday 24 July 2024 4:55 AM IST

 തീരുവ കുറച്ചു,​ സ്വർണ്ണ വില താഴ്ന്നു

 മൂന്ന് ക്യാൻസർ മരുന്നിന് വില കുറയും

ന്യൂഡൽഹി: യുവജനങ്ങളെ കൈയിലെടുത്തും ആദായനികുതി ഇളവുപ്രഖ്യാപിച്ചും മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. സർക്കാരിനെ താങ്ങി നിറുത്തുന്ന ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകി. പക്ഷേ,​ കേരളത്തിന് പതിവുപോലെ നിരാശ. എയിംസോ വിഴിഞ്ഞത്തിന് സാമ്പത്തിക പാക്കേജോ ഇല്ല.

ഇ.പി.എഫ് ബാധകമായ സ്ഥാപനത്തിൽ ജോലി നേടുന്നവർക്ക് ആദ്യമാസ ശമ്പളമായി 15,​ 000 വരെ സർക്കാർ നൽകും. മൂന്ന് പി.എഫ് ഗഡുക്കളാണിത്. 500 മികച്ച സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് ഒരു കോടിപ്പേർക്ക് മാസം 5000 വീതം നൽകും.

തൊഴിലിനും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും അഞ്ച് പദ്ധതികൾ. 1.48 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.

നാലു കോടി ശമ്പളക്കാർക്ക് ആശ്വാസം നൽകി, ആദായനികുതി സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ പരിധി 75,000 രൂപയായി ഉയർത്തി. നിലവിൽ 50,​000. കുടുംബ പെൻഷൻ കിഴിവ് 25,000 രൂപയായും ഉയർത്തി. പുതിയ സ്‌കീമിൽ മൂന്നു ലക്ഷം വരെ നികുതി ഒഴിവാക്കി ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു. പഴയ പദ്ധതിക്ക് ഇളവുകളില്ല.

സ്വ‌‌ർണം, വെള്ളി, പ്ലാറ്റിനം വില കുറയും. സ്വ‌‌ർണത്തിനും വെള്ളിക്കും കസ്റ്റംസ് തീരുവ 15ൽ നിന്ന് ആറു ശതമാനമാക്കി. പ്ലാറ്റിനത്തിന്റേത് 15.4 ശതമാനത്തിൽ നിന്ന് 6.4 ശതമാനവും. മൂന്ന് ക്യാൻസർ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ പൂർണമായി ഒഴിവാക്കിയതും ആശ്വാസമായി.

ബീഹാറിൽ പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളജുകൾ, കായിക അടിസ്ഥാന സൗകര്യങ്ങൾ, സർക്കാരിന് വായ്‌പാ ഇളവ് എന്നിവയുണ്ട്. അമരാവതി പുതിയ തലസ്ഥാനമാക്കുന്ന ആന്ധ്രയ്‌ക്ക് നടപ്പുവർഷത്തിൽ 15,000 കോടിയും വരും വർഷങ്ങളിൽ അധിക തുകയും നൽകും.

തുടർച്ചയായ ഏഴാം ബഡ്‌ജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ,​ മുൻപ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡിനൊപ്പമെത്തിയെന്ന പ്രത്യേകതയുമുണ്ട്. ഒരു മണിക്കൂർ 25 മിനിട്ടു കൊണ്ടാണ് ബഡ്ജറ്റ് അവതരണം പൂർത്തിയാക്കിയത്.

വില കുറയുന്ന

ക്യാൻസർ മരുന്ന്

 ആസ്ട്രാ സെനകയുടെ ട്രാസ്റ്റുസുമാബ് ഡെരുക്‌സ്ടെകാൻ (Trastuzumab Deruxtecan), ഒസിമെരിറ്റിനിബ് (Osimeritinib), ദുർവാലുമാബ് (Durvalumab)

 എക്‌സ് റേ മെഷിനുകളിലെ എക്‌സ് റേ ട്യൂബുകൾക്കും ഫ്ലാറ്റ് പാനൽ ഡിറ്റക്‌ടറുകൾക്കും കസ്റ്റംസ് ഇളവ്. മെഡിക്കൽ ഉപകരണങ്ങൾക്കും വിലകുറയും.

പവന് ₹ 2,000 കുറഞ്ഞു

ബഡ്ജറ്റി ഇളവിന് പിന്നലെ സ്വർണ വില ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയും കുറഞ്ഞു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ പവന് 200 രൂപ കുറഞ്ഞിരുന്നു. അങ്ങനെ മൊത്തം 2,200 രൂപ കുറഞ്ഞ് പവന് 51,960 രൂപയായി. പവന് 5000 വരെ കുറഞ്ഞേക്കുമെന്നാണ് സൂചന. വെള്ളി വില കിലോഗ്രാമിന് 3,500 കുറഞ്ഞു.

പ്രതിരോധ മേഖലയ്‌ക്ക് 6.21 ലക്ഷം കോടി

വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി 40 ൽ നിന്ന് 35 ശതമാനമാക്കി

 പ്രധാനമന്ത്രി ആവാസ് യോജനയിൽ ഒരു കോടി വീട്. ഇതിന് 2.2 ലക്ഷം കോടി
സ്ത്രീകൾക്കും പെൺകുട്ടികൾക്കും മൂന്നു ലക്ഷം കോടി

 സ്ത്രീകൾ വാങ്ങുന്ന വസ്തുവകകൾക്കുള്ള തീരുവ കുറയ്ക്കും

 പ്രധാനമന്ത്രി ഗ്രാമീണ റോഡ് നാലാം ഘട്ടം 25,000 ഗ്രാമങ്ങളിൽ

കാർഷിക മേഖലയ്‌ക്ക് 1.52 ലക്ഷം കോടി​

 കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 1.52 ലക്ഷം കോടി

സ്വകാര്യ പങ്കാളിത്തത്തോടെ ഉത്പാദനം വർദ്ധിപ്പിക്കും

 പച്ചക്കറി ഉത്പ്പാദനത്തിനായി ക്ലസ്റ്ററുകൾ വികസിപ്പിക്കും

ശേഖരണം, വിപണനം എന്നിവയ്ക്ക് സംഘങ്ങൾ,​ സ്റ്റാർട്ടപ്പുകൾ

7.75​ ​ല​ക്ഷം​ ​വ​രെ​ ​ശ​മ്പ​ളം:
നി​കു​തി​ ​ന​ൽ​കേ​ണ്ട

പു​തി​യ​ ​സ്കീ​മി​ൽ​ ​റി​ട്ടേ​ൺ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​ശ​മ്പ​ള​ക്കാ​ർ​ക്ക് 7.75​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​വ​രു​മാ​ന​ത്തി​ന് ​നി​കു​തി​ ​ന​ൽ​കേ​ണ്ടി​വ​രി​ല്ല.​ ​മു​ൻ​വ​ർ​ഷം​ 7.5​ ​ല​ക്ഷം​ ​രൂ​പ​യാ​യി​രു​ന്നു​ ​പ​രി​ധി.​ ​സ്റ്റാ​ൻ​ഡേ​ർ​ഡ് ​ഡി​ഡ​ക്‌​ഷ​ൻ​ 50,000​ ​രൂ​പ​യി​ൽ​ ​നി​ന്ന് 75,000​ ​രൂ​പ​യാ​യി​ ​ഉ​യ​ർ​ത്തി​യ​താ​ണ് ​ഗു​ണ​മാ​കു​ന്ന​ത്.​ ​വ​ർ​ഷം​ 17,500​ ​രൂ​പ​യു​ടെ​ ​നേ​ട്ടം​ ​ല​ഭി​ക്കും.

₹15,000​ ​ശ​മ്പ​ളം സ​ർ​ക്കാ​ർ​ ​വക

​ ​ പു​തു​താ​യി​ ​ജോ​ലി​യി​ൽ​ ​പ്ര​വ​ശി​ക്കു​ന്ന​വ​ർ​ക്ക് 15,000​ ​രൂ​പ​വ​രെ​ ​മൂ​ന്ന് ​ഗ​ഡു​ക്ക​ളാ​യി​ ​പി.​എ​ഫി​ൽ​ ​ഇ​ടും.​ ​മാ​സ​ ​ശ​മ്പ​ള​പ​രി​ധി​ ​ഒ​രു​ ​ല​ക്ഷം​ ​വ​രെ
​ ​ ഒ​രു​ ​കോ​ടി​ ​യു​വാ​ക്ക​ൾ​ക്ക് 500​ ​ക​മ്പ​നി​ക​ളി​ൽ​ 12​ ​മാ​സം​ ​ഇ​ന്റേ​ൺ​ഷി​പ്പ്.​ ​പ്ര​തി​മാ​സം​ 5,000​ ​രൂ​പ​ ​അ​ല​വ​ൻ​സ്,​​​ 6,000​ ​രൂ​പ​ ​ഒ​റ്റ​ത്ത​വ​ണ​ ​സ​ഹാ​യം

വി​ല​ ​കു​റ​യും
​മൊ​ബൈ​ൽ​ ​ഫോൺ
​ ​മൊ​ബൈ​ൽ​ ​ബാ​റ്റ​റി,​​​ചാ​ർ​ജർ
​ ​സോ​ളാ​ർ​ ​സെ​റ്റ്
​ ​തു​ണി​ത്ത​ര​ങ്ങൾ
​ ​ഷൂ​സ്
​ ​ഷി​പ്പിം​ഗ് ​ഉ​പ​ക​ര​ണ​ങ്ങൾ
​ ​ഇ​ല​ക്ട്രി​ക് ​കാർ
​ ​ലി​ഥി​യം​ ​ബാ​റ്റ​റി
​ ​ബ്ളി​സ്റ്റ​ർ​ ​കോ​പ്പർ
​ ​ലെ​ത​ർ​ ​ഉ​ത്പ​ന്ന​ങ്ങൾ
​ ​മ​ത്സ്യ​വും​ ​മ​ത്സ്യ​ ​ഉ​ത്പ​ന്ന​ങ്ങ​ളും
​ ​മ​ത്സ്യ​ങ്ങ​ൾ​ക്കു​ള്ള​ ​തീ​റ്റ
​ 25​ ​അ​വ​ശ്യ​ ​ധാ​തു​ക്കൾ

വി​ല​ ​കൂ​ടും
​ ​ടെ​ലി​കോം​ ​ഉ​പ​ക​ര​ണ​ങ്ങൾ
​ ​പ്ലാ​സ്റ്റി​ക്,​ ​പ്ലാ​സ്റ്റി​ക് ​ഉ​ത്പ​ന്നം
​ ​പി.​വി.​സി​ ​ഫ്ലെ​ക്‌​സ് ​ബാ​നർ
​ ​അ​മോ​ണി​യം​ ​നൈ​ട്രേ​റ്റ്

Advertisement
Advertisement