കേരളത്തിന്റെ നികുതി വിഹിതം 24,008 കോടി

Wednesday 24 July 2024 1:18 AM IST

ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം 24008.82 കോടി രൂപ. (1.925 %). 2023 - 24 ബഡ്ജറ്റിൽ 21261.54 കോടിയായിരുന്നു. 2747.28 കോടി രൂപ കൂടുതൽ.

കേരളത്തിന്റെ നികുതി വിഹിതം ( കോടിയിൽ )

ജി.എസ്.ടി.............................7172.68

ആദായ നികുതി..................8303.11

എക്സൈസ് തീരുവ..............223.43

കോർപ്പറേഷൻ നികുതി......7209.36

 സേവന നികുതി........................0.79

കസ്റ്റംസ് തീരുവ.......................1059.99

 മറ്റ് നികുതികൾ............................39.46

 കേന്ദ്ര സ്ഥാപനങ്ങൾക്ക് (കോടിയിൽ)

ബ്രാക്കറ്റിൽ 2023- 24 ലെ വിഹിതം

കൊച്ചി പോർട്ട് ട്രസ്റ്റ് : 77.55(13.45),​ കൊച്ചി കപ്പൽശാല : 355(360 ), തിരു. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്: 17.39 (17 ),​ തിരു. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വിവിധ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 940.66 (911.07),​ വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി 129.50 (125.25 ),​ റബർ ബോർഡ്: 320 (244.29),​ ടീ ബോർഡ്:721.5 (130),​ കോഫി ബോർഡ്: 280 (226.2,​ സ്പൈസസ് ബോർഡ്:130 (115.5),​ നാളികേരള വികസന ബോർഡ്: 35(35),​എഫ്.എ.സി.ടി: 303.25 (278),​ എച്ച്.എൽ.എൽ: 15, സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിട്ടി 110(110),​ കേരള സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റ് പ്രോഗ്രാം 174.73 കോടി,​ റസിലിയന്റ്‌ കേരള: 208.01 കോടി,​ സിഡാക്‌ (തിരുവനന്തപുരം അടക്കം 12 കേന്ദ്രങ്ങൾക്ക് 270 (270),​ തിരുവനന്തപുരം അടക്കം ഐസറുകൾ: 1540 (1509),​ കോഴിക്കോട് അടക്കം ഐ.ഐ.എമ്മുകൾക്ക്: 212.21 (331),​ ശ്രീചിത്രയടക്കം സ്വയംഭരണസ്ഥാപനങ്ങൾക്ക് 1612.2 (1618.3),​ ഇന്ത്യൻ റെയർ എർത്ത്സ് 150 (120.4)

Advertisement
Advertisement