ആ വിധേയത്വം മറ്റുള്ളവർക്ക് വിന

Wednesday 24 July 2024 1:21 AM IST

ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തിൽ ഭരിച്ച 2014ലും 2019ലും പ്രകടിപ്പിച്ച ആത്മവിശ്വാസത്തോടെയല്ല മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റെന്ന് പ്രഖ്യാപനങ്ങൾ പറയുന്നു. ബീഹാറിനും ആന്ധ്രയ്‌ക്കും വാരിക്കോരി നൽകേണ്ടി വന്നതിലൂടെ മറ്റിടങ്ങളിൽ നടപ്പാക്കേണ്ട അടിസ്ഥാന വികസന പദ്ധതികളിൽ അടക്കം മോദിക്ക് വിട്ടുവീഴ്‌ച ചെയ്യേണ്ടി വന്നു.

കഴിഞ്ഞ വർഷങ്ങളിലെ ബഡ്‌ജറ്റുകളിൽ അടിസ്ഥാന വികസന പദ്ധതികളുടെ തേരോട്ടമായിരുന്നു. എന്നാൽ ഇക്കുറി തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ഭരണത്തിലേറാൻ സഹായിച്ച പാർട്ടികളോടുള്ള വിധേയത്വവും കാരണം മുൻഗണനാ ക്രമങ്ങൾക്ക് മാറ്റം വന്നു. അഗ്‌നിവീർ പദ്ധതിയിലൂടെ യുവാക്കളിൽ ഒരുവിഭാഗം നിരാശരായെന്ന റിപ്പോർട്ടുകൾ അടക്കം പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ പേരിലുള്ള അഞ്ച് പദ്ധതികളുടെ പ്രഖ്യാപനം. അതേസമയം കർഷക വിഭാഗങ്ങൾക്കുള്ള നിരാശ മാറ്റാൻ കാർഷിക മേഖലയെ ഉപേക്ഷിച്ചില്ല. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.

Advertisement
Advertisement