മയക്കുമരുന്ന് കേസിൽ പിടിയിലായ ശ്രീലങ്കൻ പൗരൻ കോടതിയിൽ നിന്നും രക്ഷപ്പെട്ടു, തിരച്ചിൽ ഊർജിതമാക്കി പൊലീസ്

Wednesday 24 July 2024 4:19 PM IST

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തൃശൂർ ഒന്നാം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. മയക്കുമരുന്ന് കേസിൽ എറണാകുളം കോസ്റ്റൽ പൊലീസിന്റെ പിടിയിലായ ശ്രീലങ്കൻ പൗരനായ അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. ഇയാളെ എറണാകുളം ജില്ലാ ജയിലിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റിയതായിരുന്നു.

സെൻട്രൽ ജയിലിൽ വച്ച് പ്രതിയുടെ കൈയിൽ നിന്നും നിരോധിത വസ്തു കണ്ടെടുത്ത കേസിലാണ് ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്. രക്ഷപെടുമ്പോൾ പ്രതി വെളള ടീഷർട്ടാണ് ധരിച്ചിരുന്നത്. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.