നാളെ നിർണായകം,​ ട്രക്കിനുള്ളിൽ അ‍ർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രഥമ പരിഗണന

Wednesday 24 July 2024 10:03 PM IST

അങ്കോള: ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗംഗാവലി പുഴയുടെ ആഴങ്ങളിൽ കീഴ്‌മേൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ട്രക്ക്. ട്രക്കിൽ അ‌ർജുൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം പറഞ്ഞു.ഡൈവർമാരെ ഇറക്കി ട്രക്കിൽ അ‍ജുൻ ഉണ്ടോ എന്ന് പരിശോധിക്കും,​ അതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കുക.

നാളെ ​രാ​വി​ലെ​ ​ഏ​ഴു​ ​മ​ണി​ക്ക് ​ട്ര​ക്ക് ​എ​ടു​ക്കാ​നു​ള്ള​ ​പ​രി​ശ്ര​മം​ ​തു​ട​രും.​ ​ഇ​രു​മ്പു​ ​വ​ടം​ ​ട്ര​ക്കി​ൽ​ ​ബ​ന്ധി​ച്ചാ​വും​ ​പ​രി​ശ്ര​മം. രാവിലെ എട്ടുമണിയോടെ മണ്ണുനീക്കാനുള്ള പ്രവർത്തനം ആരംഭിച്ചേക്കും.


ഇ​ന്ന​് ​ ​ദൗ​ത്യം​ ​നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​കാ​ലാ​വ​സ്ഥ​ ​വി​ല്ല​നാ​യി.​ ​മ​ൺ​കൂ​ന​ക​ളു​ടെ​ ​ഉ​ള്ളി​ൽ​ ​നി​ന്ന് ​ട്ര​ക്ക് ​പൊ​ക്കി​യെ​ടു​ക്കാ​നാ​യി​ല്ല.​ ​നേ​വി​യു​ടെ​ ​സോ​ണാ​ർ​ ​പ​രി​ശോ​ധ​ന​യി​ലും​ ​സൈ​ന്യ​ത്തി​ന്റെ​ ​റ​ഡാ​ർ​ ​പ​രി​ശോ​ധ​ന​യി​ലും​ ​ഗം​ഗാ​വ​ലി​പ്പു​ഴ​യു​ടെ​ ​തീ​ര​ത്ത്,​ ​ദേ​ശീ​യ​പാ​ത​യോ​ടു​ ​ചേ​ർ​ന്ന് 20​ ​മീ​റ്റ​ർ​ ​ആ​ഴ​ത്തി​ൽ​ ​ട്ര​ക്ക് ​ക​ണ്ടെ​ത്തി​യ​താ​യി​ ​ഉ​ച്ച​യ്ക്ക് ​മൂ​ന്ന​ര​ ​മ​ണി​ക്കാ​ണ് ​ക​ർ​ണാ​ട​ക​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​മം​ഗ​ള​ ​കൃ​ഷ്ണ​ ​വൈ​ദ്യ​യും​ ​സൈ​ന്യ​വും​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഉ​ത്ത​ര​ ​ക​ന്ന​ഡ​ ​ജി​ല്ല​ ​ഭ​ര​ണ​കൂ​ട​വും​ ​ഈ​ ​വി​വ​രം​ ​ക​ർ​ണാ​ട​ക​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ചു.


ബൂം​ ​എ​സ്ക​വേ​റ്റ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​ആ​ഴ​ത്തി​ൽ​ ​മ​ണ്ണ് ​ഡ്ര​ഡ്ജ് ​ചെ​യ്യാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ട​ൻ​ ​തു​ട​ങ്ങി.​കൂ​ടു​ത​ൽ​ ​ക്രെ​യി​നു​ക​ൾ​ ​എ​ത്തി​ച്ചു.​ ​ കേ​ര​ള​ത്തി​ൽ​ ​നി​ന്ന​ട​ക്കം​ ​തി​രൂ​രി​ൽ​ ​എ​ത്തി​യ​ ​ദൗ​ത്യ​ ​സം​ഘ​ത്തെ​ ​തെ​ര​ച്ചി​ലി​ന് ​സ​ഹ​ക​രി​പ്പി​ക്കു​ന്ന​തി​ന് ​ആ​ലോ​ച​ന​യും​ ​ന​ട​ന്നു.​ ​നേ​വി​യു​ടെ​ ​ഡീ​പ്പ് ​ഡൈ​വേ​ഴ്സ് ​തെ​ര​ച്ചി​ലി​ന് ​ഇ​റ​ങ്ങി.​ഡ്രോ​ൺ​ ​ബേ​യ്സ്ഡ് ​ഐ​ ​ബോ​ഡ് ​ഉ​പ​യോ​ഗി​ച്ച് ​പു​ഴ​യി​ൽ​ 20,​ 30​ ​മീ​റ്റ​റു​ക​ൾ​ ​ദൂ​ര​ത്ത് ​മ​ണ്ണ് ​അ​ടി​ഞ്ഞു​കൂ​ടി​യ​ ​സ്ഥ​ല​ത്ത് ​പ​രി​ശോ​ധ​ന​ ​ഊ​ർ​ജ്ജി​ത​മാ​ക്കി.​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യാ​ൽ​ ​ഈ​ ​നീ​ക്കം​ ​അ​ധി​ക​നേ​രം​ ​തു​ട​രാ​നാ​യി​ല്ല

Advertisement
Advertisement