റിമോട്ട് കൺട്രോൾ ലൈഫ് ബോയയ്ക്കായി കാത്തിരിപ്പ്

Thursday 25 July 2024 2:01 AM IST

ആലപ്പുഴ: തിരയിൽപ്പെടുന്നവരെ രക്ഷിക്കാനുള്ള റിമോട്ട് കൺട്രോൾ ലൈഫ് ബോയക്ക് വേണ്ടിയുള്ള ബീച്ച് ലൈഫ് ഗാർഡുമാരുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. എല്ലാ ജില്ലകളിലും റിമോട്ട് കൺട്രോൾ ലൈഫ് ബോയ വേണമെന്ന ആവശ്യം വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിലാണ്. വി.ആർ.കൃഷ്ണതേജ ജില്ലാ കളക്ടറായിരിക്കേ മംഗലാപുരം ആസ്ഥാനമായ കമ്പനിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ നടന്ന റിമോട്ട് കൺട്രോൾ ലൈഫ് ബോയ പരീക്ഷണം വിജയകരമായിരുന്നു. എന്നാൽ,​ തുടർനടപടികളൊന്നുമുണ്ടായില്ല.

അവധി ദിവസങ്ങളിൽ ബീച്ചിലെത്തുന്ന സന്ദർശകരെ നിയന്ത്രിക്കാൻ പെടാപ്പാട് പെടുകയാണ് ലൈഫ് ഗാർഡുമാർ. ആലപ്പുഴ ബീച്ചിൽ രണ്ട് ഷിഫ്റ്റിലായി 10 ഗാർഡുമാരാണുള്ളത്. ഒരു ഷിഫ്റ്റിൽ തന്നെ ഇത്രയും പേർ വേണ്ട സ്ഥാനത്താണിത്.

കരയിൽ നിന്ന് നിയന്ത്രിക്കാം

അപകടത്തിൽപ്പെടുന്നവരെ 30 സെക്കൻഡിനുള്ളിൽ രക്ഷിക്കാം

 200 കിലോ ഭാരം താങ്ങും

 ഒരേസമയം 3 പേരെ രക്ഷിച്ച് കരയ്ക്കെത്തിക്കാം

ഒരു സെക്കൻഡിൽ 7 മീറ്റർ വേഗത്തിൽ രക്ഷാപ്രവർത്തനം

5 - 7.5

ഒരു ബോയയുടെ വില അഞ്ചര മുതൽ ഏഴര ലക്ഷം വരെ

റിമോട്ട് കൺട്രോൾ ലൈഫ് ബോയ വരുന്നതായി

രണ്ട് വ‌ർഷം മുമ്പ് കേട്ടിരുന്നു. എന്നാൽ,​ പിന്നീട് അനക്കമുണ്ടായില്ല. ഉപകരണമെത്തിയാൽ അടിയന്തര സാഹചര്യങ്ങളിൽ കടലിൽ മാത്രമല്ല,​ കായലിലും ഉപയോഗിക്കാനാകും

-പി.സലിം, സാമൂഹിക പ്രവർത്തകൻ