ഓണത്തിന് ഒരുമുറം പച്ചക്കറി
Thursday 25 July 2024 1:28 AM IST
ബാലരാമപുരം: കൃഷിവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ബാലരാമപുരം പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് വി.മോഹനൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഷാമിലാബീവി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് വിവിധ പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രജിത്കുമാർ,ക്ഷേമകാര്യ ചെയർപേഴ്സൺ വത്സലകുമാരി, ബ്ലോക്ക് മെമ്പർ എം.ബി അഖില, മെമ്പർമാരായ എം.രവീന്ദ്രൻ, സുനിത.എസ്,പ്രസാദ്.എൽ.വി,കെ.സുധാകരൻ,സിന്ധു.എസ്, മഞ്ജു.എസ്,സുനിത,സ്കൂൾ ഹെഡ്മിസ്ട്രസ് അജിത,കൃഷിഓഫീസർ സ്നേഹരൂപൻ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.