ഗണിത ക്ലിനിക്ക്

Thursday 25 July 2024 1:29 AM IST

നെടുമങ്ങാട് :ഗണിത ശാസ്ത്രത്തിൽ പഠന പിന്നക്കാവസ്ഥ നേരിടുന്ന വിദ്യാർത്ഥികൾക്കായി കരിപ്പൂര് ഗവൺമെന്റ് ഹൈസ്‌കൂളിൽ ഗണിത ക്ലിനിക്ക് ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചഭക്ഷണ ഇടവേളയിലാണ് ക്ലിനിക്ക് പ്രവർത്തിക്കുക. സ്‌കൂൾ ഗണിത ക്ലബാണ് നേതൃത്വം നൽകുന്നത്. ഹെഡ്മിസ്ട്രസ് ബീന കെ.പി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ഹേമചന്ദ്രൻ, സിദ്ധാർത്ഥ് ,സഞ്ജു, അഖില എന്നിവർ നേതൃത്വം നൽകി.