തരിശ് നിലങ്ങളിൽ കൃഷിയിറക്കി

Thursday 25 July 2024 1:30 AM IST

വർക്കല:ഇരുപത് വർഷമായി തരിശുകിടന്ന ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കൂട്ടപ്പുര ഏലായിലെ നിലങ്ങൾ തരിശു രഹിതമാക്കി. ചെമ്മരുതി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ,പാടശേഖരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തരിശുനിലത്തിൽ കൃഷിയിറക്കിയത്.നാലേക്കർ വരുന്ന തരിശു നിലത്തിൽ പ്രഭാകരൻ എന്ന കർഷകനാണ് നെൽകൃഷി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാബിറിൽ വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശശികല അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ റോഷ്ന സ്വാഗതം പറഞ്ഞു. മുതിർന്ന കർഷകൻ കെ.പി.ജി നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർമാരായ അഭിരാജ്,പ്രിയ,കൃഷി ഉദ്യോഗസ്ഥരായ അരുൺജിത്,ശ്യാം രാജ് എന്നിവർ സംസാരിച്ചു.കൃഷി അസിസ്റ്റന്റ് സ്മിത നന്ദി പറഞ്ഞു.

Advertisement
Advertisement