ചോദ്യപേപ്പർ ചോർത്തലിന് കടുത്ത ശിക്ഷ; ബിൽ പാസാക്കി ബീഹാർ

Thursday 25 July 2024 1:19 AM IST

പാട്ന: പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ പാസാക്കി ബീഹാർ നിയമസഭ.

ചോദ്യപേപ്പർ ചോർത്തിയാൽ കടുത്ത ശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പരീക്ഷാ നടത്തിപ്പിലെ സർക്കാർ/സ്വകാര്യ സേവനദാതാക്കൾ ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെട്ടാൽ ഒരു കോടി രൂപ പിഴയും നാല് വർഷത്തേക്കു വിലക്കും ഏർപ്പെടുത്തും.

പുനഃപരീക്ഷ നടത്തുന്നതിനുള്ള ചെലവിലൊരു ഭാഗവും ഈടാക്കും. ബീഹാർ സ്‌കൂൾ പരീക്ഷാ ബോർഡ്, ബീഹാർ പബ്ലിക് സർവീസ് കമ്മിഷൻ, ബീഹാർ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾക്കെല്ലാം നിയമം ബാധകമാണ്. പാർലമെന്ററി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെ പാസാക്കി.

Advertisement
Advertisement