സ്റ്റാലിനെ കണ്ടുപഠിക്കൂ: മോദിയോട് ദയാനിധി മാരൻ

Thursday 25 July 2024 1:35 AM IST

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മാതൃകയാക്കണമെന്നും അദ്ദേഹത്തെക്കണ്ട് പഠിക്കണമെന്നും

ഡി.എം.കെ എം.പി. ദയാനിധി മാരൻ. ബഡ്ജറ്റിൽ ബി.ജെ.പി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോട്

വിവേചനം കാണിച്ചെന്ന വിമർശനം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പരാമർശം.

പ്രധാനമന്ത്രി ഞങ്ങളുടെ മുഖ്യമന്ത്രി സ്റ്റാലിനിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യേണ്ട സമയം വന്നിരിക്കുന്നു. സ്റ്റാലിൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം പറഞ്ഞത് എനിക്ക് വോട്ട് ചെയ്യാത്തവർക്കു വേണ്ടിയും പ്രവർത്തിക്കുമെന്നാണ്. അത് കർത്തവ്യമാണെന്നാണ്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പാർട്ടിക്ക് വോട്ട് ചെയ്തവർക്കു വേണ്ടിയല്ല,​ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പാർട്ടികൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്- അദ്ദേഹം പറഞ്ഞു.

Advertisement
Advertisement