കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേ ശ്രീലങ്കൻ പൗരൻ രക്ഷപ്പെട്ടു

Friday 26 July 2024 1:38 AM IST

അയ്യന്തോൾ : വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയ ശ്രീലങ്കൻ പൗരനായ തടവുകാരൻ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. ശ്രീലങ്കൻ സ്വദേശി അജിത് കിഷാന്ത് പരേരയാണ് രക്ഷപ്പെട്ടത്. ഇന്ത്യൻ പാർലമെന്റ് എന്നെഴുതിയ വെളുത്ത നിറത്തിലുള്ള ടീ ഷർട്ടാണ് രക്ഷപ്പെടുമ്പോൾ വേഷം. പ്രതിക്കായി വ്യാപകമായി അന്വേഷണം ആരംഭിച്ച് തൃശൂർ സിറ്റി പൊലീസ്. എറണാകുളത്ത് ലഹരി കേസിൽ പിടിയിലായ ഇയാൾ ജയിൽ മാറ്റത്തിന്റെ ഭാഗമായാണ് വിയ്യൂർ സെൻട്രൽ ജയിലിലെത്തുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന കേസിലാണ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയത്.

Advertisement
Advertisement