കെ.ജി.എഫ് 3 അജിത്തും, പ്രശാന്ത് നീലിന്റെ സ്റ്റാന്റ് എലോണിൽ നായകൻ

Friday 26 July 2024 2:21 AM IST

പ്രശാന്ത് നീൽ യൂണിവേഴ്സലിൽ അജിത്തും. രണ്ടു ചിത്രങ്ങളിലാണ് അജിത്ത് കൈകോർക്കുന്നത്. സ്റ്റാന്റ് എലോൺ ആണ് അജിത്തിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം . എ.കെ 65 അല്ലെങ്കിൽ എ.കെ 66 ഈ ചിത്രം ആകാനാണ് സാദ്ധ്യത. കെ.ജി.എഫ് 3ൽ യഷ് അവതരിപ്പിക്കുന്ന റോക്കി ഭായിയുടെ മുകളിൽ നിൽക്കുന്ന കഥാപാത്രത്തെയായിരിക്കും അജിത് അവതരിപ്പിക്കുക. ഈ പ്രോജക്ടുകൾ നടക്കാൻ ഒരുവർഷം വേണ്ടിവരുമെന്നാണ് വിവരം. ഹോംബാലെ ഫിലിംസായിരിക്കും ഇരു ചിത്രങ്ങളും നിർമ്മിക്കുന്നത്. വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ളി എന്നീ സിനിമകളാണ് അജിത്ത് നായകനായി റിലീസിന് ഒരുങ്ങുന്നത്. പ്രശാന്ത് നീൽ സലാർ 2ന്റെയും ജൂനിയർ എൻ.ടി ആർ. ചിത്രത്തിന്റെയും തിരക്കിലാണ്.ഈ ചിത്രങ്ങൾക്കുശേഷമേ സ്റ്റാന്റ് എലോൺ ആരംഭിക്കൂ.

Advertisement
Advertisement