കൊല്ലത്ത് ഹെലികോപ്ടറിൽ പറന്നിറങ്ങി രശ്മിക മന്ദാന ,​ വമ്പൻ വരവേല്പ്

Thursday 25 July 2024 9:58 PM IST

കൊല്ലം: തെക്കൻ കേരളത്തിലെ ഏറ്റവും വലിയ വെഡിംഗ് മാൾ 'വെഡ്‌സ് ഇന്ത്യ മാൾ ഒഫ് വെഡിംഗ്' കരുനാഗപ്പള്ളിയിൽ നാഷണൽ ക്രഷ് രശ്മിക മന്ദാന ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തിന് ശേഷം കേരളത്തിൽ എത്തിയ രശ്മികയ്ക്ക് വൻ വരവേല്പാണ് ആരാധകർ നൽകിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 9ന് എത്തിയ താരം സാജ് കൺവെൻഷൻ സെന്ററിൽ നിന്ന് ഹെലികോപ്ടറിൽ കൊല്ലത്തേക്ക് പോകനായിരുന്നു തീരുമാനിച്ചിരുന്നത്,​ എന്നാൽ കാലാവസ്ഥാ പ്രശ്നങ്ങളെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ചോപ്പറിൽ കരുനാഗപ്പള്ളിയിലെ വള്ളിക്കാവ് മൈതാനത്ത് ഇറങ്ങുകയായിരുന്നു. ഉദ്ഘാടനത്തിന് ശേഷം തിരികെ നെടുമ്പാശേരിയിലെത്തി അവിടെ നിന്ന് വൈകിട്ടത്തെ ഫ്ലൈറ്റിൽ മടങ്ങി.

.ഗീത ഗോവിന്ദം, സുൽത്താൻ, പുഷ്പ, സീതാരാമം, വാരിസ്, ആനിമൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് രശ്മിക മന്ദാനയെ മലയാളത്തിനും പ്രിയങ്കരിയാക്കിയത്. പുഷ്പ 2,​ സിക്കന്ദർ, റെയിൻ ബോ, ദി ഗേൾ ഫ്രണ്ട് എന്നിവയാണ് രശ്മികയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.


അതേസമയം ബ്രൈഡൽസ്, കാഷ്വൽസ്, പാർട്ടി വെയർ, മെൻസ് എത്‌നിക് വെയർ, വിമൻസ് ആൻഡ് ടീനേജ് ഫാഷൻ, കിഡ്‌സ് വെയർ, ഫുട്ട് വെയർ, കോസ്‌മെറ്റിക്‌സ്, അക്‌സെസറീസ് തുടങ്ങിയവയുടെ അതിവിശാലമായ ലോകമാണ് വെഡ്‌സ് ഇന്ത്യ മാൾ ഒഫ് വെഡിംഗ്ൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട് 3.30 മുതൽ രാത്രി 1 വരെ അവിശ്വസനീയ വിലക്കുറവിൽ മിഡ്‌നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റും നടക്കും. കൂടാതെ പർച്ചേസ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ രണ്ട് മണിക്കൂറിലും ഒരു ഡയമണ്ട് നെക്‌ലെസ് സമ്മാനമായി നൽകും. ഓരോ ഉപഭോക്താവിനും ഒരു സമ്പൂർണ്ണ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയെന്നതാണ് 'വെഡ്‌സ് ഇന്ത്യ മാൾ ഒഫ് വെഡിംഗ്' വിഭാവനം ചെയ്യുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.