തുലാഭാരം നടത്തുമ്പോൾ ഉപ്പ് സമർപ്പിക്കുകയാണെങ്കിൽ ഫലം എന്താണെന്ന് അറിയുമോ?
ഹൈന്ദവവിശ്വാസപ്രകാരം ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാട് കഴിക്കുന്നയാളുടെ ശരീരഭാരത്തിന് തുല്യമായോ അതിൽ കൂടുതലോ ദ്രവ്യം തുലാസിൽ വച്ച് ദേവതയ്‌ക്ക് സമർപ്പിക്കുന്നതാണ് ചടങ്ങ്. വ്യത്യസ്തങ്ങളായ ദ്രവ്യങ്ങളുപയോഗിച്ച് തുലാഭാരം നടത്താറുണ്ട്. കാര്യസിദ്ധിക്കനുസൃതമായാണ് ദ്രവ്യങ്ങൾ വ്യത്യസ്തങ്ങളാകുന്നത്.
ദുരിതശാന്തിക്കായും ആഗ്രഹപൂർത്തീകരണത്തിനായും രോഗശമനത്തിനുമായാണ് തുലാഭാരം വഴിപാട് നടത്താറുള്ളത്. ആദ്യമായി തുലാഭാരം വഴിപാട് നടത്തിയത് ഭഗവാൻ ശ്രീ കൃഷ്ണന് ആയിരുന്നുവെന്നാണ് വിശ്വാസം. പുരാണപ്രകാരം പത്നി രുഗ്മിണീ ദേവി ഭഗവാനോടുള്ള ഉദാത്തമായ ഭക്തി തെളിയിക്കാൻ സമർപ്പിച്ച വഴിപാടായിരുന്നു ഇത്. തുലാഭാര സമയത്ത് സമർപ്പിച്ച ദ്രവ്യങ്ങൾക്കൊന്നും ഭഗവാന്റെ തട്ട് ഉയർത്താനായില്ല . അവസാനം ദേവി മനസ്സാൽ സമർപ്പിച്ച ഒരു തുളസീ ദളത്താലാണ് ഭഗവാന്റെ തുലാഭാരത്തട്ട് ഉയർന്നത്. ഇതിലൂടെ തുലാഭാര ദ്രവ്യങ്ങളേക്കാൾ പ്രാധാന്യം ഭക്തിയോടുള്ള സമർപ്പണത്തിനാണെന്നു ഭഗവൻ നമുക്ക് മനസ്സിലാക്കി തരുന്നു.
വഴിപാടിന് ഫലം ലഭിക്കുമ്പോഴാണ് സാധാരണ തുലാഭാരം നടത്തുന്നത്. പൂക്കള്‍, പഴങ്ങള്‍, ധാന്യം, സ്വര്‍ണം, തുടങ്ങിയ ദ്രവ്യങ്ങള്‍ തുലാഭാരത്തട്ടില്‍ അര്‍പ്പിക്കാം. ആഗ്രഹസാഫല്യത്തിനും രോഗശാന്തിക്കായും ദുരിതങ്ങള്‍ അകറ്റാനും തുലാഭാരം ഉത്തമമാണ്.
പഞ്ചസാര, ശര്‍ക്കര, പൂവന്‍പഴം, കദളിപ്പഴം തുടങ്ങി ധാരാളം വസ്തുക്കള്‍ തുലാഭാരം നടത്താനായി ഉപയാഗിക്കുന്നു. തുലാഭാരം നടത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വിവിധ ഫലങ്ങളാണ് നല്‍കുന്നത്. രോഗനിവാരണത്തിനായാണ് കദളിപ്പഴം കൊണ്ടുളള തുലാഭാരം നടത്താം. ശര്‍ക്കര കൊണ്ടുളള തുലാഭാരം ഉദരരോഗങ്ങള്‍ക്കുളള പ്രതിവിധിയാണ്. ഇളനീരുകൊണ്ടുളള തുലാഭാരം മൂത്രാശയരോഗങ്ങള്‍ അകറ്റും.
ത്വക്ക് രോഗങ്ങള്‍ അകറ്റാന്‍ ചേനയാണ് തുലാഭാരവസ്തു. ശനിദോഷ പരിഹാരമായി എളളുതിരി കൊണ്ട് തുലാഭാരം നടത്താം. നാണയങ്ങള്‍, ഹൃദയരോഗങ്ങള്‍ അകറ്റാനും ബിസനസ് ഉന്നമനത്തിനായും ഉപയോഗിക്കാം. ഉപ്പ് ദഹനപ്രശ്ന പരിഹാരമാണ്. കയര്‍ ആസ്തമക്കുളള പരിഹാരവും. പൂവന്‍പഴം സന്ധിവാതത്തെയും കുരുമുളക് ചിക്കന്‍പോക്സിനെയും പ്രതിരോധിക്കും.
ദാരിദ്ര്യം മാറാന്‍ അവില്‍, നെല്ല് എന്നിവ കൊണ്ട് തുലാഭാരം നടത്താം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ദീര്‍ഘായുസിനും മഞ്ചാടിക്കുരു ഉത്തമം. ദൃഷ്ടിദോഷം മാറാനും ഐശ്വര്യത്തിനും ഉപ്പും, ബുദ്ധിവികാസത്തിനും മാനസിക രോഗമുക്തിക്കും വാളന്‍പുളിയും നെല്ലിക്കയും ഉപയോഗിക്കാം.