സ്റ്റാർലൈനർ: മടക്കയാത്രയിൽ തീരുമാനമായില്ല

Saturday 27 July 2024 7:10 AM IST

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള തീയതിയിൽ തീരുമാനമായില്ലെന്ന് നാസ.

സ്റ്റാർലൈനർ പേടകത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വരെ ഇരുവരും നിലയത്തിൽ തുടരുമെന്ന് അധികൃതർ പറഞ്ഞു. ജൂൺ 5നാണ് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും വിൽമോറും നിലയത്തിലേക്ക് തിരിച്ചത്.

ജൂൺ 13നായിരുന്നു ഇവർ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്. 90 ദിവസം വരെ സ്റ്റാർലൈനറിനെ നിലയവുമായി ബന്ധിപ്പിച്ച് നിറുത്താനാകും.