ഡൽഹിയിൽ സിവിൽ സർവീസ്  പരിശീലന   കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Saturday 27 July 2024 11:43 PM IST

ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിലെ രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയത്തിൽ സ്ഥലത്ത് എൻഡിആർഎഫ് പരിശോധന നടത്തുകയാണ്.

വെെകുന്നേരമുണ്ടായ മഴയെ തുടർന്നാണ് ബേസ്മെന്റിൽ വെള്ളം നിറഞ്ഞത്. താഴേത്തെ നിലയിൽ പൂർണമായും വെള്ളം കയറി. 7.10 ഓടെ പെട്ടെന്ന് ബേസ്മെന്റിൽ വെള്ളം കയറുകയായിരുന്നുവെന്നാണ് വിവരം. പൊലീസും അഗ്നിശമനസേനയും സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്. ഒരു പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് വിവരം