സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Monday 29 July 2024 12:19 AM IST
മാഹി: അടൽജി സേവാ ട്രസ്റ്റ് മാഹി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി ഫിഷർമൻ കമ്മ്യൂണിറ്റി ഹാളിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.ജി ബാബു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാഹി മണ്ഡലം പ്രസിഡന്റ് ദിനേശൻ അങ്കവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. അടൽജി സേവാ ട്രസ്റ്റ് മാഹി സെക്രട്ടറി പി. പ്രബീഷ് കുമാർ, സി.എച്ച്. രവീന്ദ്രനാഥ്, രഞ്ജിത്ത് വളവിൽ, മാഹി ഫിഷറീസ് അസി. ഡയറക്ടർ ശിവകുമാർ എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ, കാർഡിയോളജി, കണ്ണ് പരിശോധന എന്നിവയുണ്ടായി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ ജില്ലാ മെമ്പർ ജയചന്ദ്രൻ ചെമ്പ്ര സ്വാഗതവും സാനിയ നന്ദിയും പറഞ്ഞു.