പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ
Monday 29 July 2024 9:38 PM IST
കറുകച്ചാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പാമ്പാടി മുളേക്കുന്ന് കിഴക്കേക്കര നിബു (38) നെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി സ്കൂളിലേക്ക് നടന്നുപോകുകയായിരുന്നു. പരാതിയെ തുടർന്ന് എസ്.ഐ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.