സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ആലപ്പുഴയ്ക്ക് അഭിമാനത്തിളക്കം

Monday 29 July 2024 2:21 AM IST

ആലപ്പുഴ: സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണവും ഒരു വെള്ളിയും ഒരു ബ്രോൺസും നേടി ജില്ലയ്ക്ക് അഭിമാനത്തിളക്കം. ഇതോടെ 15 ഷൂട്ടർമാർ സൗത്ത് ഇന്ത്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി അന്ന കിരൺ ഒന്നാമതായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ബിന്ദു സുജിനും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സുന്ദർലാലും സ്വർണ്ണം കരസ്ഥമാക്കി. 10 മീറ്റർ എയർ റൈഫിളിൽ യദുകൃഷ്ണ വെങ്കലവും നേടി. ഇത് ആദ്യമായിട്ടാണ് ആലപ്പുഴ ജില്ല ഇത്രയധികം മെഡലുകൾ വാരിക്കൂട്ടുന്നത്. കോച്ച് ജോസ് വർക്കി അന്ധര പേരിന്റെയും ടീം മാനേജർ സിബി ജോസഫിന്റെയും നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനമാണ് ഇതിന് പ്രാപ്തമാക്കിയതെന്ന് സെക്രട്ടറി കിരൺ മാർഷൽ പറഞ്ഞു.

താരമായി അന്നകിരൺ


10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മെഡൽ നേടിയ ഷൂട്ടിംഗ് താരമായി അന്നകിരൺ. 2028 ലെ ലോസ് ആഞ്ചലസിൽ നടക്കുന്ന ഒളിപിക്സിൽ മെഡൽ നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് അന്ന. പള്ളിത്തോട്
അവിലിയോൺ വീട്ടിൽ റൈഫിൽ അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി കിരൺ മാർഷൽ, രാഖി കിരൺ ദമ്പതികളുടെ മകളാണ് അന്നകിരൺ. കൊച്ചി ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

Advertisement
Advertisement