എന്റെ കൃഷി എന്റെ ഭക്ഷണം ക്യാമ്പെയിൻ

Monday 29 July 2024 12:20 AM IST

കാട്ടാക്കട:മൈലോട്ടുമുഴി ജനതാ ഗ്രന്ഥശാലയുടെ ജൈവ കൃഷി വ്യാപനപരിപാടിയായ എന്റെ കൃഷി എന്റെ ഭക്ഷണം ക്യാമ്പെയിൻ ഗ്രന്ഥശാല സെക്രട്ടറി എസ്.നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എസ്.അനിക്കുട്ടൻ
അദ്ധ്യക്ഷത വഹിച്ചു. എ.വിജയകുമാരൻനായർ,ഡി.വർഗീസ്,എസ്.സ്റ്റാൻലി,കൃഷ്ണനാശാരി,മുരളീധരൻ നായർ തുടങ്ങിയവർ
സംസാരിച്ചു. പച്ചക്കറി വിത്തുകളുടെ വിതരണം,കൃഷി പഠന പുസ്തകങ്ങളുടെ വിതരണം എന്നിവ നടന്നു. പച്ചക്കറി വിത്തുകൾക്ക് 9383490951എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement