താലി പൂജിച്ചു , ദിയയും അശ്വിനും നാഗർകോവിലിൽ

Tuesday 30 July 2024 3:41 PM IST

വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. കഴിഞ്ഞ ദിവസം അശ്വിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ദിയയും അശ്വിനും താലിപൂജ ചടങ്ങ് നടത്തി. നാഗർകോവിലിലെ അശ്വിന്റെ കുടുംബ ക്ഷേത്രത്തിലായിരുന്നു താലിപൂജ. ക്ഷേത്രത്തിലേക്ക് നടത്തിയ യാത്ര ദിയകൃഷ്ണ വ്ളോഗ് രൂപത്തിൽ യൂട്യൂബിൽ പങ്കുവച്ചിരുന്നു. തക്കലയിലെ കുമാരകോവിലിൽ ദർശനം നടത്തിയായിരുന്നു തുടക്കം. ഇവിടെ പൂജാവസ്തുക്കൾ വിൽക്കുന്ന കടയിൽനിന്ന് അശ്വിൻ താലിചരട് വാങ്ങി. ഇൗ ചര

ടിൽ കോർത്താകും ദിയയുടെ കഴുത്തിൽ അശ്വിൻ താലി ചാർത്തുക.

എന്നാൽ താലി പൂർണമായും താൻ വ്ളോഗിൽ കാണിക്കുന്നില്ലെന്ന് ദിയ പറയുന്നു. താലിപൂജയ്ക്കുശേഷം സമീപത്തെ ക്ഷേത്രക്കുളത്തിൽനിന്ന് വീഡിയോയും ഫോട്ടോയുമെല്ലാം പകർത്തിയാണ് കുടുംബം മടങ്ങിയത്. സെപ്തംബറിൽ ആണ് ദിയയുടെയും അശ്വിന്റെയും വിവാഹം. നടൻ കൃഷ്ണകുമാർ, സിന്ധുകൃഷ്ണ ദമ്പതികളുടെ നാലുമക്കളിൽ ആദ്യം വിവാഹിതയാവുക ദിയ കൃഷ്ണയാണ്. നടി അഹാനകൃഷ്ണയുടെ തൊട്ടുതാഴെയുള്ള സഹോദരിയാണ് ദിയ.