യുവാവിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ

Thursday 01 August 2024 9:38 PM IST

മണർകാട്: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തിരുവഞ്ചൂർ കൊരട്ടിക്കുന്ന് ചാമപ്പറമ്പിൽകരോട്ട് അഭിജിത്ത് (25), തിരുവഞ്ചൂർ കൊരട്ടിക്കുന്ന് വീട്ടിൽ രാഗേന്ദു (20), തിരുവഞ്ചൂർ കൊരട്ടിക്കുന്ന് പുതുപ്പറമ്പിൽ സോജോമോൻ (24) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മണർകാട് സ്വദേശിയായ യുവാവിനെ കൊരട്ടിക്കുന്ന് ഭാഗത്തുള്ള ആൾതാമസമില്ലാത്ത വീടിന്റെ തിണ്ണയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. അഭിജിത്ത് യുവാവിനെ കളിയാക്കി. ഇത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ വിരോധമാണ് അക്രമണത്തിന് കാരണം. സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ ജോർജ്, എ.എസ്.ഐ ജോമി, സി.പി.ഒമാരായ സുനിൽകുമാർ, ശ്രീകുമാർ, നിതിൻ ചെറിയാൻ തുടങ്ങിയവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. അഭിജിത്തിനെതിരെ മണർകാട്, ചിങ്ങവനം, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement