മനുവിന്റെ ഇരട്ട മെഡൽ തിളക്കം

Thursday 01 August 2024 1:44 AM IST

പാരീസിൽ,​ ഒളിമ്പിക്സിന്റെ തുടക്കത്തിൽത്തന്നെ ഇന്ത്യൻ ജനതയ്ക്ക് സന്തോഷവാർത്തയെത്തിരിക്കുന്നു. വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കർ ഒന്നല്ല, രണ്ട് വെങ്കല മെഡലുകളാണ് പാരീസിലെ ഷാറ്ററൂ ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് സ്വന്തമാക്കിയത്. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലായിരുന്നു ആദ്യ വെങ്കലം. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗിനൊപ്പം വെങ്കലം നേടി. സ്വ​ത​ന്ത്ര​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​ഒ​ളി​മ്പി​ക്സി​ൽ​ ​ര​ണ്ട് ​മെ​ഡ​ലു​ക​ൾ​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​താ​ര​മാ​ണ് ​മ​നു​ ​ഭാ​ക്ക​ർ.​ ​ഷൂ​ട്ടിം​ഗി​ൽ​ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും ഹരിയാനക്കാരിയായ മനു ത​ന്നെ.​ ​നാളെ​ 25​ ​മീ​റ്റ​ർ​ ​പി​സ്റ്റ​ൾ​ ​ഇ​ന​ത്തി​ൽ​ക്കൂ​ടി​ ​ ​മ​ത്സ​രി​ക്കു​ന്നതിനാൽ ഈ 22കാരിയിൽ നിന്ന് മൂന്നാമതൊരു മെഡലും പ്രതീക്ഷിക്കാം. 1900-ത്തിൽ പാ​രീ​സിൽ നടന്ന ​ഒ​ളി​മ്പി​ക്സി​ൽ​ ​ബ്രി​ട്ടീ​ഷ് ​ഇ​ന്ത്യ​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​മ​ത്സ​രി​ച്ച​ ​അ​ത്‌​ല​റ്റ് ​നോ​ർ​മ​ൻ​ ​പ്രി​ച്ചാ​ർ​ഡ് ​ര​ണ്ട് ​വെ​ള്ളി​ ​മെ​ഡ​ലു​ക​ൾ​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​ ര​ണ്ട് ​ഒ​ളി​മ്പി​ക്സ് ​മെ​ഡ​ലു​ക​ൾ​ക്ക് ​അ​ർ​ഹ​യാ​യാ​കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ഇ​ന്ത്യ​ൻ​ ​വ​നി​ത​യാ​ണ് മ​നു.​

​ബാ​ഡ്മി​ന്റ​ൺ​ ​താ​രം​ ​പി.​വി​ ​സി​ന്ധു​ 2016​ ​റി​യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​വെ​ള്ളി​യും​ 2020​ ​ടോ​ക്യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​വെ​ങ്ക​ല​വും​ ​നേ​‌​ടി​യി​ട്ടു​ണ്ട്. സി​ന്ധു​വി​നും​ ​മ​നു​വി​നും​ ​മു​മ്പ് ​പു​രു​ഷ​ ​ഗു​സ്തി​താ​രം​ ​സു​ശീ​ൽ​ ​കു​മാ​ർ​ ​ര​ണ്ട് ​ഒ​ളി​മ്പി​ക് ​മെ​ഡ​ലു​ക​ൾ​ ​നേ​ടി​യി​രു​ന്നു.​ 2008​ൽ​ ​ബെ​യ്ജിം​ഗി​ൽ​ ​വെ​ങ്ക​ല​വും​ 2012​-ൽ​ ​ല​ണ്ട​നി​ൽ​ ​വെ​ള്ളി​യു​മാ​ണ് ​സു​ശീ​ൽ​ ​നേ​ടി​യി​രു​ന്ന​ത്. ഒ​​​ളി​​​മ്പി​​​ക് ​​​ഷൂ​​​ട്ടിം​​​ഗി​​​ലെ​​​ ​​​ ​ഇ​ന്ത്യ​യു​ടെ​ ​ആ​റാം​​​ ​​​മെ​​​ഡ​​​ലാ​​​ണ് ​​​ ​​​മ​​​നു​വും​ ​സ​ര​ബ്ജോ​തും​ ​ചേ​ർ​ന്ന്​​ ​​​വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​ത്.​​​ 2004-​​​ൽ​​​ ​​​രാ​​​ജ്യ​​​വ​​​ർ​​​ദ്ധ​​​ൻ​​​ ​​​സിം​​​ഗ് ​​​നേ​​​ടി​​​യ​​​ ​​​വെ​​​ള്ളി​​​യാ​​​ണ് ​​​ആ​​​ദ്യ​​​ ​​​മെ​​​ഡ​​​ൽ.​​​ 2008​​​-ൽ​​​ ​​​അ​​​ഭി​​​ന​​​വ് ​​​ബി​​​ന്ദ്ര ​​​സ്വ​​​ർ​​​ണം​​​ ​​​നേ​​​ടി.​​​ 2012​​​-ൽ​​​ ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ​​​ ​​​വെ​​​ള്ളി​​​യും​​​ ​​​ഗ​​​ഗ​​​ൻ​​​ ​​​നാ​​​രം​​​ഗ് ​​​വെ​​​ങ്ക​​​ല​​​വും​​​ ​​​നേ​​​ടി.​ ത​ന്റെ​ 16​-ാം​ ​വ​യ​സി​ൽ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​സ്വ​ർ​ണം​ ​നേ​‌​ടി​ ​വി​സ്മ​യം​ ​സൃ​ഷ്ടി​ച്ച​ ​മ​നു​ ​ഭാ​ക്ക​ർ​ ​മൂ​ന്നു വ​ർ​ഷം​ ​മു​മ്പ് ​ടോ​ക്യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​മ​ത്സ​രി​ക്കാ​നി​റ​ങ്ങു​മ്പോ​ൾ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മ​ത്സ​ര​സ​മ​യ​ത്ത് ​സാ​ങ്കേ​തി​ക​പ്പി​ഴ​വു​കാ​ര​ണം​ ​തോ​ക്ക് ​പ​ണി​മു​ട​ക്കി​യ​ത്,​ ​അ​ന്ന് ​കൗ​മാ​രം​ ​ക​ട​ന്നി​ട്ടി​ല്ലാ​ത്ത​ ​അ​വ​ളെ​ ​വ​ല്ലാ​തെ​ ​ത​ക​ർ​ത്തു​ക​ള​ഞ്ഞു.​ ​ ഫൈ​ന​ൽ​ ​റൗ​ണ്ടി​ൽ​ ​ക​ട​ക്കാൻ ​ക​ഴി​യാ​തെ​യാ​ണ് ​മ​നു​വി​ന് ​മ​ട​ങ്ങേ​ണ്ടി​വ​ന്ന​ത്.​ ​ഷൂ​ട്ടിം​ഗ് ​റേ​ഞ്ചി​ൽ​ ​നി​റ​ഞ്ഞൊ​ഴു​കി​യ​ ​ക​ണ്ണു​ക​ളോ​ടെ​ ​നി​ന്ന​ ​മ​നു ടോ​ക്യോ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ങ്ക​ട​ക്കാ​ഴ്ച​യാ​യി​രു​ന്നു​​.

അ​വി​ടെ​ ​നി​ന്നാ​ണ് ​പാ​രീ​സ് ​ഒ​ളി​മ്പി​ക്സി​ലെ​ ​ഇ​ന്ത്യ​യു​ടെ​ ഇരട്ട ​മെ​ഡ​ൽ​ ​വേ​ട്ട​ക്കാ​രി​യാ​യി ച​രി​ത്രം​ ​കു​റി​ച്ച​ത്.​ ​ടോ​ക്യോ​യി​ൽ​ ​നി​ന്ന് ​പാ​രീ​സി​ലേ​ക്കു​ള്ള​ ​മ​നു​വി​ന്റെ​ ​യാ​ത്ര​ ​ഏ​തൊ​രു​ ​അ​ത്‌​ല​റ്റി​നും​ ​പാ​ഠ​മാ​ണ്.​ ​തി​രി​ച്ച​ടി​ക​ളി​ൽ​ ​പ​ത​റു​ന്ന​വ​ർ​ക്കു​ള്ള​ത​ല്ല​ ​മ​ത്സ​ര​വേ​ദി​ക​ളെ​ന്ന് ​മ​നു​വി​ന്റെ​ ​ ​ ​പ്ര​ക​ട​നം​ ​പ​റ​യും.​ ​ത​ന്റെ​ ​പി​ഴ​വു​ക​ളും​ ​തെ​റ്റാ​യ​ ​തീ​രു​മാ​ന​ങ്ങ​ളും​ ​തി​രു​ത്തി​ ​മു​ന്നേ​റാ​നു​ള്ള​ ​ആ​ർ​ജ​വ​മാ​ണ് ​മ​നു​വി​നെ​ ​വി​ജ​യ​പ​ഥ​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​ച്ച​ത്.​ ​ടോ​ക്യോ​ ​ഒ​ളി​മ്പി​ക്സി​ന് ​തൊ​ട്ടു​മു​മ്പ് ​പ​രി​ശീ​ല​ക​നാ​യി​രു​ന്ന​ ​ജ​സ്പ്രീ​ത് ​റാ​ണ​യു​മാ​യി​ ​പി​ണ​ങ്ങി​പ്പി​രി​യേ​ണ്ടി​വ​ന്ന​ത് ​മ​നു​വി​ന് ​വ​ലി​യ​ ​തി​രി​ച്ച​ടി​യാ​യി​രു​ന്നു.​ ​ടോ​ക്യോ​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യെ​ത്തി​യ​തി​നു ശേ​ഷം​ ​റാ​ണ​യു​മാ​യു​ള്ള​ ​ഭി​ന്ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ ​വീ​ണ്ടും​ ​ഒ​രു​മി​ച്ച് ​പ​രി​ശീ​ല​നം​ ​ന​ട​ത്താ​നു​മു​ള്ള​ ​പ​ക്വ​ത​യാ​ർ​ന്ന​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത് ​മ​നു​വി​ന് ​മനക്കരുത്തു പ​ക​ർ​ന്നു.​ ​അ​തി​നു ശേ​ഷ​മാ​യി​രു​ന്നു​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ലും​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും​ ​മെ​ഡ​ൽ​ ​നേ​ടാ​ൻ​ ​ക​ഴി​ഞ്ഞ​ത്. ഇക്കുറി 10 മെഡലുകളാണ് ഇന്ത്യ ഒളിമ്പിക്സിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതിലേക്ക് മികച്ച തുടക്കമിട്ടിരിക്കുകയാണ് മനു. മനുവിന്റെ നേട്ടം മറ്റ് കായികതാരങ്ങൾക്ക് പ്രചോദനം പകരുമെന്നത് തീർച്ചയാണ്. ഒരിക്കൽക്കൂടി മനുവിന് അഭിനന്ദനങ്ങൾ.