SignIn
OPINION
Fri 17 July 2026 EDITORIAL
LATEST NEWS
MOST READ
high-speed-rail-kerala.1.3929399
നമ്മുടെ പണത്തിൽ അതിവേഗ റെയിൽ
തിരുവനന്തപുരത്തെ പൂജപ്പുര മുതൽ കണ്ണൂരിലെ മുണ്ടയാട്ട് വരെ 473 കിലോമീറ്റർ ഹൈസ്‌പീഡ് റെയിൽ ഇടനാഴിയാണ് മെട്രോമാൻ ഇ.ശ്രീധരൻ സംസ്ഥാന സർക്കാരിന്റെ മുന്നിൽ സമർപ്പിച്ചിട്ടുള്ളത്. ഇത് സർക്കാരിന്റെ പ്രത്യേക സമിതി പരിഗണിച്ചുവരികയാണ്. അന്തിമ തീരുമാനം എടുത്തിട്ടില്ല. 473 കിലോമീറ്റർ റൂട്ടിന്റെ യാത്രാസമയം 3.5 മണിക്കൂറായി കുറയ്ക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണീയത. പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററാണ്. 560 പ്രീമിയം ക്ളാസ് യാത്രക്കാരെ വഹിക്കാൻ കഴിയുന്ന എട്ട് കോച്ചുകൾ ഉണ്ടാകും. ഇത് 12 വരെയായി വികസിപ്പിക്കാം. 23 സ്റ്റേഷനുകൾ ഉണ്ടാകും. 60,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 51:49 അനുപാതത്തിൽ തുക മുടക്കണം. July 14, 2026
iran-war.1783957612
പശ്ചിമേഷ്യയിൽ തുടരുന്ന അശാന്തി
താത്‌കാലിക വെടിനിറുത്തൽ നൽകിയ സമാധാന പ്രതീക്ഷകൾ തകർത്ത് പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായി മാറുന്നു. ഇത് ലോകത്തിന് മുഴുവൻ പകരുന്ന അശാന്തിയും സാമ്പത്തിക ആഘാതവും ദീർഘകാല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണ്. ഒമാൻ തീരത്ത് പതിനൊന്ന് ഇന്ത്യൻ നാവികരുമായി പോയ ചരക്കുകപ്പൽ ഞായറാഴ്ച ഇറാൻ ആക്രമിക്കുകയുണ്ടായി. തീപിടിച്ച കപ്പലിൽ ഇന്ത്യക്കാരനായ ഒരു നാവികനെ കാണാതായി. ബാക്കി 10പേരെ രക്ഷപ്പെടുത്തി. ഹോർമുസ് കടലിടുക്കിലെ ഇറാൻ അംഗീകരിക്കാത്ത പാതയിലൂടെ പോയതിനാലാണ് കപ്പൽ ആക്രമിച്ചതെന്നാണ് ഇറാന്റെ ഇസ്ല‌ാമിക് റവല്യൂഷനറി ഗാർഡിന്റെ വിശദീകരണം. സൈപ്രസ് പതാകയുള്ള കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇതിനു മറുപടിയായി ഇറാനിലുടനീളം അമേരിക്ക വ്യോമാക്രമണം നടത്തുകയുണ്ടായി. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ യു.എസ് താവളങ്ങളിൽ ഇറാൻ പ്രത്യാക്രമണം നടത്തുകയും ചെയ്തു. July 14, 2026
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY