സുപ്രീംകോടതി ജഡ്‌ജിമാർ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ

Thursday 01 August 2024 1:02 AM IST

ന്യൂഡൽഹി : സുപ്രീംകോടതി ജഡ്‌ജിമാരെന്ന നിലയിൽ തങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് ജസ്റ്റിസ് സി.ടി. രവികുമാറും, സഞ്ജയ് കരോലും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജെയ്ൻ സമുദായത്തിന്റെ പുണ്യഭൂമിയായ ജാർഖണ്ഡിലെ പരസ്‌നാഥ് പർവ്വതം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മതവ്യത്യാസമില്ലാതെ പുണ്യഭൂമികൾ സന്ദർശിക്കാറുണ്ട്. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് രവികുമാർ പറഞ്ഞു. ഒരു ദിവസം പരസ്‌നാഥ് സന്ദർശിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് സഞ്ജയ് കരോൽ പ്രതീക്ഷ പ്രകടിപ്പിച്ചു. ഹർജിയിൽ വിശദമായി വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.