ചെറിയ കാര്യത്തിൽപ്പോലും പ്രശ്നങ്ങളുണ്ടാവും, ദൈവാനുഗ്രഹം കുറവായത് ഈ നാളുകാർക്ക്

Thursday 01 August 2024 4:49 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഓഗസ്റ്റ് 2 - 1199 കർക്കടകം 18 വെള്ളിയാഴ്ച. ( പകൽ 10 മണി 58 മിനിറ്റ് 25 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം
ശേഷം പുണർതം നക്ഷത്രം )


​​അശ്വതി : മത്സരപ്പരീക്ഷകളില്‍ പരാജയം. കാര്‍ഷികരംഗത്ത്‌ പ്രതിസന്‌ധി. അന്യരോട് കയര്‍ക്കും, ധന നഷ്ടം. കുടുംബകലഹം.

ഭരണി : വിദ്യാഭ്യാസത്തില്‍ പ്രതിസന്‌ധി. വിവാദം ഉണ്ടാകും. പ്രവൃത്തി നേട്ടത്തിന് കഠിന പരിശ്രമം വേണ്ടിവരും, വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക.

കാര്‍ത്തിക : പണ സംബന്ധമായ വിഷയങ്ങളില്‍ ആരെയും വിശ്വസിക്കരുത്‌. ലഹരികളോട് താല്‍പര്യ കൂടുതല്‍ ഉണ്ടാകും, ദാനകര്‍മ്മങ്ങള്‍ നടത്തും.

രോഹിണി : അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങൾ ഉണ്ടായേക്കും. കലഹം ഉണ്ടാകാതെ നോക്കണം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി.

മകയിരം : കോപം, ടെന്‍ഷന്‍ എന്നിവ ഇല്ലാതാകും. ആഡംബര വസ്തുക്കളുടെ ലഭ്യത കൂടും, നല്ല കാര്യങ്ങള്‍ക്കായി പണം ചെലവാകും.

തിരുവാതിര : കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌.ജീവിതത്തില്‍ ഉണ്ടായിരുന്ന കല്ലുകടിക്ക് അവസാനം.

പുണര്‍തം : സ്വന്തം പരിശ്രമത്താല്‍ വിജയം കൈവരിക്കും. ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും.

പൂയം : ഉദ്ദേശിച്ച പണം ലഭ്യമാകും. വി. ഐ. പി കളുടെ സഹായം ഉണ്ടാകും.വായനാശീലം വര്‍ദ്ധിക്കും. ധനപരമായ കാര്യങ്ങളില്‍ നേട്ടം.

ആയില്യം : മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം.സുഖവും ദുഃഖവും മാറിമാറി അനുഭവത്തില്‍ വരും,സാമ്പത്തികമായി നേട്ടം.

മകം : കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌.പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ജോലിയില്‍ മടികാണിക്കും.

പൂരം : കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ള പണം ഏതു തരത്തിലെങ്കിലും വസൂലാക്കും.വികാരജീവിയായി കാണപ്പെടും,ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും.

ഉത്രം : പെണ്‍കുട്ടികള്‍ക്ക്‌ പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. സ്വാര്‍ത്ഥമായി പെരുമാറും, ദൈവാനുഗ്രഹം കുറവായിരിക്കും.

അത്തം : പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യബന്ധം മെച്ചപ്പെടും. ധനപ്രാപ്തി, ജോലി-വിദ്യാഭ്യാസം തുടങ്ങിയ സംഗതികള്‍ അനുകൂലമാകും.

ചിത്തിര : സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക.നഷ്ടങ്ങളോ കഷ്ടതകളോ വന്നു ഭവിക്കാം, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.

ചോതി : ഭൂമിസംബന്‌ധമായ കേസുകളില്‍ അനുകൂലതീരുമാനം.ബുദ്ധിപരമായി പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ അനുകൂലമാകും. മധ്യാഹ്ന ശേഷം ധന നേട്ടം.

വിശാഖം : മുന്‍കോപവും അസഹ്യതയും ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല.വ്യവഹാര പരാജയം, കലഹം, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍.

അനിഴം : കുടുംബാംഗങ്ങളോടുള്ള പെരുമാറ്റത്തില്‍ ശ്രദ്ധ ചെലുത്തുക.യാത്ര, പുതിയ സംരഭങ്ങള്‍ മുതലായവ മാറ്റി വയ്ക്കുക .

കേട്ട : ചില സാഹചര്യങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും കാരണമായേക്കാം. വീടുമാറി നില്‍ക്കേണ്ടുന്ന അവസ്ഥ വരും പൊലീസ് കേസുകള്‍ വരാന്‍ സാദ്ധ്യത.

മൂലം : ആഗ്രഹിച്ചതെന്തും നേടിയെടുക്കാന്‍ സാധിക്കും. ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങളുണ്ടാകും.സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും.

പൂരാടം : സാമ്പത്തിക ചെലവ് വര്‍ധിച്ചുവരുന്നത് അസ്വസ്ഥനാക്കും.സൗന്ദര്യവസ്തുക്കള്‍ക്കായി പണച്ചെലവുണ്ടാകും,വിവാഹ കാര്യത്തിന് കാലതാമസം.

ഉത്രാടം : കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം . കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും.

തിരുവോണം : കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. വിദേശവാസം ഗുണം ചെയ്യും , കുടുംബസുഖം കിട്ടും.

അവിട്ടം : കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക ചെലവുകള്‍ സൂക്ഷിക്കുക. പിശുക്ക് കാണിക്കും, ആരോഗ്യം മോശമാകും.

ചതയം : ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്താന്‍ സാദ്ധ്യതയുണ്ട്.സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍, ഉപകാര സ്മരണ കാണിക്കും.

പൂരുരുട്ടാതി : തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകും, ധനപ്രാപ്തി,ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്തൃട്ടാതി : സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും. കുടുംബത്തില്‍ സമാധാനം കളിയാടും.

രേവതി : പ്രകോപിതരാകുന്ന സാഹചര്യത്തില്‍ മനസിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുക.സാഹസിക യാത്രയ്‌ക്ക് സാദ്ധ്യയുണ്ട്.എതിര്‍പ്പുകളെ നേരിടേണ്ടി വരും, വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉളവാകും.