അണ്ടർ 15ടീമിൽ മുഹമ്മദ് ഇഹ്സാൻ

Friday 02 August 2024 1:10 AM IST

അമ്പലപ്പുഴ: കേരള സ്റ്റേറ്റ് ഫുട്ബാൾ അണ്ടർ 15ടീമിൽ ഇടംനേടി മുഹമ്മദ് ഇഹ്സാൻ നാടിന് അഭിമാനമായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് നസീർ മൻസിലിൽ നസീർ,​ ഫാസില ദമ്പതികളുടെ രണ്ടാമത്തെ മകനായ മുഹമ്മദ് ഇഹ്സാൻ (15), കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 17ൽ ജില്ലാടീമിന്റെ ക്യാപ്റ്റനായി കളിച്ചിട്ടുണ്ട്. ഈ മത്സരത്തിൽ നിന്നാണ് സ്റ്റേറ്റ് ഫുട്ബാൾ അണ്ടർ 15നിലേക്ക് തിരഞ്ഞെടുത്തത്. കോട്ടയം ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ്

പൂർത്തിയാക്കിയെങ്കിലും മത്സരത്തിരക്ക് കാരണം ഒമ്പതാം ക്ലാസിൽ ഇതുവരെ പോകാനായിട്ടില്ല.

Advertisement
Advertisement