ജീവിതത്തിലെ തടസങ്ങൾ നീങ്ങും,​ ജോലിയിൽ സ്ഥാനക്കയറ്റം, നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

Sunday 04 August 2024 3:00 AM IST

അശ്വതി: ദാമ്പത്യജീവിതം സന്തോഷകരമാകും. കുടുംബത്തിൽ അതിഥി സന്ദർശനമുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണം. പുതിയ സൗഹൃദങ്ങൾ ജീവിതത്തിൽ മാറ്റമുണ്ടാക്കും. കായികരംഗത്ത് മികച്ച നേട്ടം. ഭാഗ്യദിനം തിങ്കൾ.


ഭരണി: തൊഴിൽ പുരോഗതി, അഭിമുഖം, മത്സരങ്ങൾ എന്നിവയിൽ വിജയം. ശാസ്ത്ര പരീക്ഷണങ്ങളിൽ വിജയമുണ്ടാകും. പ്രണയജീവിതം ദൃഢമാകും. ദാമ്പത്യസൗഖ്യമുണ്ടാകും. മുതിർന്നവരുടെ ആരോഗ്യത്തിൽ ശ്രദ്ധവേണം. ബന്ധുക്കളുടെ പിണക്കം മാറും. ഭാഗ്യദിനം ഞായർ.


കാർത്തിക: ബിസിനസിൽ പുരോഗതി. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. തൊഴിൽരഹിതർക്ക് അവസരങ്ങളുണ്ടാകും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം. റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. മുടങ്ങിയ വഴിപാടുകൾ നടത്താൻ അവസരമുണ്ടാകും. ഭാഗ്യദിനം വെള്ളി.


രോഹിണി: വ്യവഹാരങ്ങളിൽ അനുകൂലഫലം. വാദപ്രതിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. തൊഴിൽ രംഗത്ത് എതിരാളികളുണ്ടാകും. ജോലികൾ പൂർത്തിയാക്കാൻ കഠിനാദ്ധ്വാനം ആവശ്യമാണ്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവാക്കും. ഭാഗ്യദിനം തിങ്കൾ.


മകയിരം: വസ്തു സംബന്ധമായ തർക്കങ്ങൾ കോടതിക്കു പുറത്ത് പരിഹരിക്കുന്നതാണ് നല്ലത്. ബിസിനസ് ഇടപാടുകളിൽ ശ്രദ്ധവേണം. ആഴ്ചയുടെ രണ്ടാം പകുതിയിൽ രോഗങ്ങൾ പിടിപെടാം. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകും. ഭാഗ്യദിനം ഞായർ.


തിരുവാതിര: തൊഴിലിൽ മികച്ച അവസരങ്ങൾ ലഭിക്കും. പരീക്ഷയിൽ നേട്ടമുണ്ടാക്കും. ദൂരയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. വസ്തുവോ വാഹനമോ വാങ്ങും. ബിസിനസിൽ നിന്ന് ലാഭമുണ്ടാകും. പൂർവിക സ്വത്ത് കൈവരും. ഭാഗ്യദിനം വ്യാഴം.


പുണർതം: ജീവിതത്തിലെ തടസങ്ങൾ നീങ്ങും. രോഗബാധിതർക്ക് ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽരംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. ഭാഗ്യദിനം വെള്ളി.

പൂയം: ജോലി മാറ്റത്തിനൊപ്പം സ്ഥാനക്കയറ്റവും ലഭിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഗുണാനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം തിങ്കൾ.


ആയില്യം: ഉദ്യോഗസ്ഥർക്ക് നല്ല സമയം. തൊഴിൽ സംബന്ധമായ യാത്രകൾ ആവശ്യമായി വന്നേക്കാം. പങ്കാളിയുടെ ആരോഗ്യപ്രശ്നം ആശങ്കപ്പെടുത്തും. ബന്ധുക്കൾ ശത്രുക്കളാകാനിടയുണ്ട്. വിദേശയാത്ര, ഗൃഹനിർമ്മാണം എന്നിവയ്ക്ക് അനുകൂലസമയം. ഭാഗ്യദിനം ബുധൻ.

മകം: ഗുണാനുഭവങ്ങൾ വന്നുചേരും. ഉപരിപഠനത്തിനോ ചെറിയ കാലയളവിലേക്കുള്ള കോഴ്സുകൾക്കോ ചേരും. പുതുസംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. അന്യനാടുകളിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവും. ഭാഗ്യദിനം ശനി.

പൂരം: ബന്ധുജനങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഉദ്യോഗത്തിൽ സ്ഥാനചലനത്തിനോ കൃത്യനിർവഹണത്തിൽ തടസങ്ങൾക്കോ സാദ്ധ്യത. ബിസിനസ് വിപുലീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. കുടുംബജീവിതത്തിൽ സുഖവും സംതൃപ്തിയുമുണ്ടാവും. ഭാഗ്യദിനം ശനി.

ഉത്രം: സന്താനങ്ങളുടെ നേട്ടം കുടുംബത്തിൽ സന്തോഷമുണ്ടാക്കും. ദാമ്പത്യജീവിതത്തിൽ ഗുണാനുഭവങ്ങളുണ്ടാകും. പൊതുപ്രവർത്തനത്തിൽ പാളിച്ചയുണ്ടാകാതെ ശ്രദ്ധിക്കണം. സർക്കാൻ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച നേരത്ത് ലഭിക്കണമെന്നില്ല. ഭാഗ്യദിനം ഞായർ.

അത്തം: കഴിവുകൾ അംഗീകരിക്കപ്പെടും. ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാതെ സൂക്ഷിക്കണം. പിതാവിന് പ്രശസ്തി, അധികാരം എന്നിവ വന്നുചേരുന്ന കാലമാണ്. പണയ വസ്തുക്കൾ തിരിച്ചെടുക്കും. ജോലി സംബന്ധമായി പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ഭാഗ്യദിനം ശനി.


ചിത്തിര: വിദ്യാർത്ഥികൾക്ക് പഠന മികവുണ്ടാകും. ഉപരിപഠനത്തിന് ചെറു കോഴ്സുകളിൽ ചേരും. കായികരംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വായ്പാ തിരിച്ചടവിന് പണം വന്നുചേരും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. പുതിയ ജോലിയിൽ പ്രവേശിക്കും. വസ്തുവില്പന മന്ദഗതിയാകും. ഭാഗ്യദിനം തിങ്കൾ.


ചോതി: വസ്തുസംബന്ധമായ ഇടപാടുകൾ വേഗത്തിലാകും. ബിസിനസ് പങ്കാളിയെ അമിതമായി വിശ്വസിക്കരുത്. സാമ്പത്തിക നഷ്ടത്തിന് സാദ്ധ്യത. തൊഴിൽരംഗത്ത് പുതിയ രീതികൾ സ്വീകരിക്കും. പ്രതിസന്ധികളെ നിഷ്പ്രയാസം മറികടക്കും. ഭാഗ്യദിനം ബുധൻ.

വിശാഖം: പൊതുവെ നേട്ടങ്ങളുണ്ടാകുന്ന വാരമാണ്. സ്വന്തം തൊഴിലിൽ അഭിമാനം തോന്നും. ആദായം വർദ്ധിക്കും. കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും. ബിസിനസ് ചർച്ചകൾ നടത്തും, വ്യാപാരത്തിൽ ലാഭം. ചെലവ് വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.


അനിഴം: കിട്ടാക്കടങ്ങൾ തിരികെ ലഭിക്കും. കുടുംബത്തിൽ കലഹത്തിന് സാദ്ധ്യത. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്. നല്ല വാർത്തകൾ കേൾക്കും. ആഗ്രഹിച്ച വസ്തുക്കൾ സമ്മാനമായി ലഭിക്കും. ജോലിയിൽ അനുകൂലമായ മാറ്റമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.

തൃക്കേട്ട: എതിർപ്പുകളെ മറികടക്കാനാകും. ബന്ധുക്കൾ ശത്രുക്കളായി മാറാൻ സാദ്ധ്യതയുണ്ട്. പുതിയ വാഹനം വാങ്ങും. ചില ബന്ധങ്ങൾ മനപ്രയാസമുണ്ടാക്കും. സഹായ വാഗ്ദനങ്ങൾ നിറവേറ്റും. ചെറുകിട കച്ചവടകാർക്ക് ലാഭം. ഭാഗ്യദിനം ബുധൻ.

മൂലം: ഗവേഷണം, ഗ്രന്ഥരചന എന്നിവയ്ക്ക് സമയം കണ്ടെത്തും. വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടിവരും. വിനോദയാത്ര, ബിസിനസ് ചർച്ചകൾ, കുടുംബസംഗമം എന്നിവയ്ക്ക് സാദ്ധ്യത. വ്യാപാരത്തിൽ ലാഭം. അപ്രതീക്ഷിത ഗുണനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം ചൊവ്വ.

പൂരാടം: സൗഹൃദ്ബന്ധങ്ങൾ മെച്ചപ്പെടും. ബിസിനസിൽ അഭിവൃദ്ധിയുണ്ടാവും. പൊതുപ്രവർത്തനങ്ങളിൽ പാളിച്ച പറ്റാതെ നോക്കണം. കഴിവുകൾക്ക് അംഗീകാരം. കർമ്മരംഗത്ത് ഉന്മേഷം പ്രകടമാവും. പകർച്ചവ്യാധികളെ സൂക്ഷിക്കണം. ഭാഗ്യദിനം തിങ്കൾ.

ഉത്രാടം: പുതിയ ജോലി ലഭിക്കും.പഠനത്തിൽ മികവ്. കായികരംഗത്ത് നേട്ടം. വായ്പാ തിരിച്ചടവിന് പണം കണ്ടെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. പാചക നൈപുണ്യത്താൽ അതിഥികളുടെ പ്രശംസ നേടും. ഭാഗ്യദിനം വെള്ളി.


തിരുവോണം: അലസത കളഞ്ഞ് പ്രവർത്തിക്കുന്നതിലൂടെ നേട്ടമുണ്ടാകും. വ്യക്തിജീവിതത്തിലെ വിഷാദം മാറും. കരാറുപണിക്കാർക്ക് അനുകൂല സമയം. പൊതുപ്രവർത്തകർക്ക് അനുകൂലം. എഴുത്തുകാർ ശ്രദ്ധിക്കപ്പെടും. ചെലവ് കൂടും. ഭാഗ്യദിനം തിങ്കൾ.


അവിട്ടം: തടസങ്ങൾ മാറി മുന്നോട്ടുപോകുവാൻ സാധിക്കും. തൊഴിൽരംഗത്ത് പുരോഗതി. സാമ്പത്തിക നേട്ടമുണ്ടാകും. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കും. ബന്ധുക്കളുടെ പിണക്കം മാറും. കാര്യതടസമോ ആരോഗ്യ പ്രശ്നങ്ങളോ വന്നുചേരാം. ഭാഗ്യദിനം തിങ്കൾ.

ചതയം: വാക്കിലും കർമ്മത്തിലും ഉറച്ചുനിൽക്കും. നേട്ടങ്ങളുടെ വാരമാണ്. കൃഷിയിൽ നിന്ന് ആദായമുണ്ടാകും. ശത്രുക്കളെ മുൻകൂട്ടി തിരിച്ചറിയും. ന്യായമായ ആവശ്യങ്ങൾക്കും അതിലുപരിയായും ധനാഗമം പ്രതീക്ഷിക്കാം. ഭാഗ്യദിനം ഞായർ.


പൂരുരുട്ടാതി: ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കും. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കും. വിനോദങ്ങൾക്ക് സമയം കണ്ടെത്തും. ഗൃഹനിർമ്മാണത്തിലെ തടസം നീങ്ങും. ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിക്കും. പുണ്യസ്ഥലം സന്ദർശിക്കും. ഭാഗ്യദിനം ബുധൻ.


ഉത്രട്ടാതി: വ്യാപാര ചർച്ചകളിൽ പുരോഗതി.സാഹസിക പ്രവൃത്തികൾ ഒഴിവാക്കണം. സന്താനങ്ങളുടെ കാര്യത്തിൽ മനക്ലേശങ്ങളുണ്ടാകും. ഊഹക്കച്ചവടത്തിൽ ലാഭം. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് യാത്രകൾ ഉണ്ടയേക്കാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഭാഗ്യദിനം ഞായർ.


രേവതി: സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.ഭാഗ്യക്കുറികളിലും ഊഹക്കച്ചവടത്തിലും നേട്ടം. ബിസിനസ് - തൊഴിൽ സംബന്ധമായ യാത്രകൾ ഫലം നൽകും. സന്താനങ്ങൾ വഴി ഗുണമുണ്ടാകും. പാരമ്പര്യസ്വത്ത് കൈവശമെത്തും. ഭാഗ്യദിനം വ്യാഴം

Advertisement
Advertisement