'ലേഡി സൂപ്പർ സ്റ്റാർ ടൈറ്റിൽ വേണ്ട' മഞ്ജു വാര്യർ

Saturday 03 August 2024 2:52 AM IST

ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയെക്കുറിച്ച് സംസാരിച്ച് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാർ എന്ന വാക്കുതന്നെ എനിക്ക് ഇപ്പോൾ ഇൻസൾട്ട് ആയാണ് തോന്നുന്നത്. കാരണം പലരും ആ വാക്ക് ഒാവർ യൂസ് ചെയ്ത് അവരുടെ ഡെഫനിഷൻസ് കൊടുക്കുകയാണ്. അതിനെ സംബന്ധിച്ച് ആവശ്യമില്ലാത്ത ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഒക്കെ നടക്കുന്നത്. അതുകൊണ്ട് എനിക്ക് അതിലേക്ക് കടക്കണ്ട. എനിക്ക് ആളുകളുടെ സ്നേഹം മതി. അല്ലാതെ ഇൗ ടൈറ്റിലുകൾ വേണ്ട. ഒരു സിനിമയ്ക്ക് ആവശ്യമായ കഥാപാത്രങ്ങൾ മതിയാകും. എന്നെ സംബന്ധിച്ച് നായിക, നായകൻ എന്ന് ജെൻഡറിനെ ബേസ് ചെയ്ത് പറയുന്നത് തന്നെ ഒൗട്ട് ഡേറ്റാണ് . അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്. കഥാപാത്രത്തിനും കണ്ടന്റിനുമാണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേർഡ് ജെന്റാണോ എന്നതിനല്ല. ആ ലെവലിലേക്ക് സിനിമയും പ്രേക്ഷകരുടെ അഭിരുചിയും ചിന്തയുമൊക്കെ വളരുകയാണ്. മഞ്ജുവിന്റെ വാക്കുകൾ.