മഹാരാജ ബോളിവുഡ് റീമേക്കിന് ആമിർ ഖാൻ

Saturday 03 August 2024 1:53 AM IST

വിജയ് സേതുപതി നായകനായ മഹാരാജ ബോളിവുഡ് റീമേക്കിന് . ആമിർഖാനാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രം ആമിർ ഖാനായിരിക്കും അവതരിപ്പിക്കുക. വിജയ് സേതുപതിയുടെ ആദ്യ100 കോടി ക്ളബ് ചിത്രമായ മഹാരാജ ഇപ്പോൾ നെറ്റ് ഫ്ളിക്സിൽ സ്ട്രീം ചെയ്തു. ഇന്ത്യയിൽ നിന്ന് മാത്രം 80 കോടിരൂപ മഹാരാജ നേടി . ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്. ഇൗവർഷം തമിഴിൽ നൂറുകോടി ക്ളബിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ അൻപതാം ചിത്രമായ മഹാരാജ നിതിലൻ സ്വാമിനാഥനാണ് സംവിധാനം . അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, അഭിരാമി, ദിവ്യഭാരതി, മണികണ്ഠൻ, ഭാരതിരാജ, പി.എൽ.തേനപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ.