മൂന്ന്‌പേർക്ക് 5 സെന്റ് സ്ഥലം നൽകാമെന്ന് ഓട്ടോഡ്രൈവർ

Saturday 03 August 2024 12:52 AM IST
ബാലൻ വി.കെ

പീരുമേട്: വയനാട് ദുരന്തത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട മൂന്ന്‌പേർക്ക് 5 സെന്റ് സ്ഥലം വീതം നൽകാൻ സന്നദ്ധനായി ഓട്ടോ ഡ്രൈവർ .വാഗമൺ ഉളുപ്പുണി സ്വദേശി വൃന്ദാവൻ ഭവനിൽ ബാലൻ വി.കെ വയനാട്ടിൽ ദുരന്തത്തിൽ അകപ്പെട്ട് വീട് നഷ്ടപ്പെട്ട മൂന്നുപേർക്ക് 5 സെന്റ് സ്ഥലം വീതം നൽകാൻ താൽപ്പര്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്. ഇവർക്ക് ഇവിടെ വീട് വയ്ക്കും വരെ ഭക്ഷണമുൾപ്പടെ നൽകി സഹായിക്കുമെന്നും ബാലൻ പറഞ്ഞു. സമാനമായ രീതിയിൽ ഇതിനുമുൻപും ജനങ്ങൾക്ക് സഹായസഹകരണങ്ങൾ ഇദ്ദേഹം നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷ ഓടിച്ചാണ് ബാലൻ കഴിയുന്നത്. ബാലന്റെ ഈ തീരുമാനം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പടെ നിരവധിപേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നതും.

Advertisement
Advertisement