വിശ്വസിച്ച് രണ്ട് വർഷം കൂടെ കൂട്ടിയതാണ്, എനിക്ക് തന്നെ പണിയായി,​ നല്ല എട്ടിന്റെ പണി ; ഷൈൻ ടോം ചാക്കോയുമായുള്ള പ്രണയതകർച്ചയെ കുറിച്ച് തനൂജ

Friday 02 August 2024 10:50 PM IST

നടൻ ഷൈൻ ടോം ചാക്കോയും മോഡലായ തനൂജയും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള വാർത്തകൾ അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. പിന്നീട് ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നു. അടുത്തിടെ ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ഷൈൻ ടോം ചാക്കോ തനൂജയുമായി പിരിഞ്ഞെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പുതിയ ചിത്രമായ താനാരയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ കൗമുദി മൂവീസിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജീവിതത്തിൽ വീണ്ടും സിംഗിളായെന്നും ഒരു റിലേഷനിലാകുമ്പോൾ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടുമെന്നും താരം പറഞ്ഞു.

ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തനൂജ. സോഷ്യൽ മീഡിയ ലൈവിലായിരുന്നു തനൂജയുടെ പ്രതികരണം.

ആ ടോപ്പിക് ഞാൻ വിട്ടതാണ്. അതേകുറിച്ച് കൂടുതൽ ഒന്നും പറയാനുമില്ല. ആള് ആളുടേതായ വൈബിൽ പോകുന്നുണ്ട്. ഞാൻ എന്റെ കാര്യങ്ങൾ നോക്കിയും പോകുന്നു. നമ്മൾ വിശ്വസിച്ച് പലരേയും കൂടെ കൂട്ടും. അവസാനം അവർ നമ്മളെ ഇട്ടിട്ടുപോകും ,​ എന്ന് തനൂജ പറയുന്നു.

രണ്ട് വർഷം കൂടെ കൂട്ടിയതാണ്. എനിക്ക് തന്നെ പണിയായി. നമുക്ക് ആരും ഇല്ലാതിരിക്കുന്നതാണ് നല്ലത്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ അതങ്ങനെ തന്നെ വയ്ക്കണം. നമുക്ക് സങ്കടം വരുമ്പോൾ അവരോട് അത് പറയും. പിന്നീട് അവർ തെറ്റിപ്പോകുമ്പോൾ പബ്ലിക്കാക്കും. നാറ്റിച്ചു കളയും. ആരെയും വിശ്വസിക്കരുത്. അത് ആരോ ആയിക്കോട്ടെ. കുറേ വാ​ഗ്ദാനങ്ങൾ കിട്ടും. നമ്മളത് വിശ്വസിക്കും. നമ്പരുത്. എത്ര ക്ലോസായാലും ആരെയും നമ്പരുത്. കാരണം പിന്നീട് അത് നമുക്ക് തന്നെ പണിയായിട്ട് വരും. നല്ല എട്ടിന്റെ പണി,​ തനൂജ കൂട്ടിച്ചേർത്തു,​ കർമ എന്നൊരു സം​ഗതി ഉണ്ടെങ്കിൽ തിരിച്ച് കിട്ടിക്കോളും. നമ്മളായി ഒന്നും ചെയ്യണ്ട.

ഇത്രയും ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല. രണ്ട് വർഷം. എന്നിട്ടും എന്നെ..ഇപ്പോൾ ഞാൻ ആണ് കുറ്റക്കാരി. അവര് ചെയ്യുന്നതെല്ലാം ശരിയും. നമ്മൾ ചെയ്യുന്നതെല്ലാം തെറ്റും. എന്നെ ഒന്നും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. കൂടെ എപ്പോഴും ഉണ്ടാകുമെന്ന് വിചാരിച്ചതാണ്. പക്ഷേ ഉണ്ടായില്ല. ഞാൻ എന്റെ കുടുംബത്തെ വിട്ട് വന്നതാണ്. ഉമ്മ എന്നോട് പറഞ്ഞതാണ് അത് ചെയ്യരുത്, ഇട്ടിട്ട് പോകുമെന്ന്. കേട്ടില്ല. അതുപോലെ തന്നെ സംഭവിച്ചു.

നല്ല എട്ടിന്റെ പണി. നമുക്ക് നല്ല സങ്കടം വരുമ്പോൾ ഒരിക്കലും നമ്മുടെ കാര്യങ്ങൾ ഷെയർ ചെയ്യരുത്. അവരെ നമ്മൾ കെട്ടിപിടിച്ച് കരയാൻ പാടില്ല. കാരണം പാമ്പുകളാണ് അത്. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. അവർക്ക് വേണ്ടി കരഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല. അയാളെന്നെ ചതിച്ചിട്ടില്ല. ഞാനും. മുന്നോട്ട് പോകാൻ പറ്റിയില്ലെങ്കിൽ മാറി കൊടുക്കണം. തനൂജ പറഞ്ഞു.

Advertisement
Advertisement