ഇത്രയും വിലക്കുറവിന് ആറ് എയർബാഗുകളുള്ള കാറോ! സാധാരണക്കാരന് കോളടിച്ചു

Saturday 03 August 2024 5:08 PM IST

വാഹനങ്ങളിൽ സ‌ഞ്ചരിക്കുന്നവരുടെ സുരക്ഷയ്ക്കുള്ള ഒരു ഉപകരണമാണ് എയർബാഗുകൾ. എല്ലാവരും തന്നെ കാറുകൾ വാങ്ങുന്നതിന് മുൻപ് അതിലെ എയർബാഗ് സൗകര്യങ്ങൾ പരിശോധിക്കാറുണ്ട്. വാഹനം അപകടത്തിൽപ്പെടുമ്പോൾ ഇത് ഒരു കവചം പോലെ നമ്മെ സംരക്ഷിക്കുന്നു. ചില കാറുകൾക്ക് വലിയ വിലയും നൽകേണ്ടിവരും. ആറ് എയർബാഗുകൾ ഘടിപ്പിച്ച കാറുകൾക്ക് വെറും 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ളൂവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?​ അത്തരത്തിലുള്ള ചില കാറുകൾ പരിചയപ്പെട്ടാലോ?​.

1, ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 നിയോസും ഓറയും

വില : 5.92 ലക്ഷം രൂപ, 6.6 ലക്ഷം രൂപ (എക്സ്-ഷോറൂം).
ഫീച്ചറുകൾ : എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ്.
എൻജിൻ : 1.2 ലിറ്റർ NA പെട്രോൾ എൻജിൻ.

2. ഹ്യൂണ്ടായ് എക്‌സ്റ്റർ

വില : 6.2 ലക്ഷം രൂപ (എക്സ് ഷോറൂം).

വേരിയന്റ് : ഇ, എസ്, എസ്എക്സ്, എസ്എക്സ്(ഒ).

ഫീച്ചറുകൾ : എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ്.

എൻജിൻ : 1.2 ലിറ്റർ NA പെട്രോൾ എൻജിൻ.

3. മാരുതി സുസുക്കി സ്വിഫ്റ്റ്

വില : 6.5 ലക്ഷം രൂപ (എക്സ് ഷോറൂം).

വേരിയന്റ് : എൽഎക്സ്ഐ, വിഎക്സ്ഐ, വിഎക്സ്ഐ (ഒ), ഇസഡ്എക്സ്ഐ, ഇസഡ്എക്സ്ഐ.

ഫീച്ചറുകൾ : എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ്.

എൻജിൻ : 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, NA പെട്രോൾ എൻജിൻ.

4. ഹൃുണ്ടായ് ഐ20

വില : 7.05 ലക്ഷം രൂപ (എക്സ് ഷോറൂം).

വേരിയന്റ് : എറ, മാഗ്ന, സ്പോർട്സ്, സ്പോർട്സ് (ഒ), അസ്ത, അസ്ത (ഒ.)

ഫിച്ചറുകൾ : എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ്.

5. മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ

വില : 7.5 ലക്ഷം രൂപ (എക്സ്-ഷോറൂം).
ഫീച്ചറുകൾ : എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ്.
എൻജിൻ ഓപ്ഷനുകൾ: 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ MPFI പെട്രോൾ, 1.2 ലിറ്റർ TGDI പെട്രോൾ.