ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Sunday 04 August 2024 1:08 AM IST

ഇരിങ്ങാലക്കുട : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ തൃശൂർ റൂറൽ എസ്.പി: നവനീത് ശർമ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: കെ.ജി. സുരേഷ് എന്നിവരുടെ നിർദ്ദേശ പ്രകാരം ആളൂർ എസ്.എച്ച്.ഒ: കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തു. കൊല്ലം പനമന സ്വദേശിയായ മൂനംവീട് കോളനിയിലെ നിയാസിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകിയതോടെ ഒളിവിൽ പോകാൻ ശ്രമിച്ച നിയാസിനെ കൊല്ലം പനമനയിലുള്ള വീട്ടിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ നിയാസിനെ റിമാൻഡ് ചെയ്തു.