ഓഫീസറായി ചാക്കോച്ചൻ വില്ലൻ വിശാഖ് നായർ

Sunday 04 August 2024 12:57 AM IST

കുഞ്ചാക്കോ ബോബൻ നായകനായി നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഒാഫീസർ എന്ന ചിത്രത്തിൽ പ്രതിനായകനായി വിശാഖ് നായർ.ആനന്ദം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന വിശാഖ് നായർ റിലീസിന് ഒരുങ്ങുന്ന ഫൂട്ടേജിൽ നായകനാണ്.ഇമോഷണൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒാഫീസറിൽ പ്രിയ മണിയാണ് നായിക.അവസാനഘട്ട ചിത്രീകരണത്തിലാണ് ഒാഫീസർ. കുഞ്ചാക്കോ ബോബനും പ്രിയ മണിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണിലാലു, ജയകുറുപ്പ്, റംസാൻ, വിഷ്ണു ജി. വാര്യർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇലവീഴാപൂഞ്ചിറ, ഇരട്ട തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകശ്രദ്ധനേടിയ കഥാപാത്രങ്ങളെ സംവിധായകൻ ജിത്തു അഷ്‌റഫ് അവതരിപ്പിച്ചിട്ടുണ്ട്.അതേസമയം

തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ ആണ് ഓഫീസറിനു രചന നിർവഹിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് നിർമ്മാണം. കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രസംയോജനം ചമൻ ചാക്കോ, സംഗീതം: ജക്സ് ബിജോയ്, പ്രൊഡക്‌ഷൻ ഡിസൈനർ: ദിലീപ് നാഥ്,

Advertisement
Advertisement