പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലമേഖല അന്തിമവിജ്ഞാപനമില്ല, കേന്ദ്രം കരട് പുതുക്കി

Sunday 04 August 2024 12:00 AM IST

ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ നൂൽപ്പുഴ ഉൾപ്പെടെ വയനാട്ടിലെ 13 ഗ്രാമങ്ങൾ അടക്കം കേരളത്തിലെ 9,993 ചതുരശ്ര കിലോമീറ്റർ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലയായി (ഇ.എസ്.എ) നിർദ്ദേശിക്കുന്ന 2014ലെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ വീണ്ടും പുതുക്കി.

കേരളത്തിലെ 131 വില്ലേജുകളും കരട് വിജ്ഞാപനത്തിലെ പട്ടികയിലുണ്ട്. കസ്‌തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം,തമിഴ്നാട്,കർണാടക,ഗോവ,മഹാരാഷ്‌ട്ര,ഗുജറാത്ത് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായി നിർദ്ദേശിച്ച് പരിസ്ഥിതിക്ക് ഹാനികരമായ പ്രവർത്തനങ്ങൾ നിരോധിക്കുന്നതാണ് വിജ്ഞാപനം. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇ.എസ്.എ നിർണയത്തെ എതിർക്കുന്നതിനാൽ അന്തിമ വിജ്ഞാപനമിറക്കാതെ കരടിന്റെ കാലാവധി ജൂൺ 30ന് പൂർത്തിയായ സാഹചര്യത്തിൽ ആറാമതും പുതുക്കുകയായിരുന്നു.

ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളുമടങ്ങിയ 1337.24 ച.കി.മീ കൂടി പൂർണമായും ഒഴിവാക്കി പരിസ്ഥിതി ലോല മേഖല നിർണയിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചിട്ടില്ല. കർണാടകം 6000 ച.കി.മീ പ്രദേശമാണ് ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. 2022ലെ വിജ്ഞാപനത്തിന്റെ തനിപ്പകർപ്പാണ് ജൂലായ് 31ന്റെ പുതിയ ഉത്തരവും. ഇതുപ്രകാരം കർണാടകയിൽ 20,668 ച.കീ.മീ,മഹാരാഷ്ട്രയിൽ 17,340ച.കീ.മീ,തമിഴ്നാട്ടിൽ 6,914 ച.കീ.മീ,ഗോവയിൽ 1,461 ച.കീ.മീ,ഗുജറാത്തിൽ 449 ച.കീ.മീ എന്നിങ്ങനെയാണുള്ളത്.

നിയന്ത്രണം

ഇ.എസ്.എയിൽ ഖനനം,ക്വാറി,മണൽ ഖനനം,ഉയർന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ എന്നിവയ‌്‌ക്ക് സമ്പൂർണ നിരോധനം. അന്തിമ വിജ്ഞാപന തിയതി മുതൽ അഞ്ച് വർഷത്തിനുള്ളിൽ അല്ലെങ്കിൽ പാട്ടക്കാലാവധി അവസാനിക്കുമ്പോൾ നിലവിലുള്ള എല്ലാ ഖനനവും ഘട്ടംഘട്ടമായി നിർത്തണം. പുതിയ താപവൈദ്യുത പദ്ധതികൾ സ്ഥാപിക്കലും നവീകരണവും പാടില്ല. 20,000 ചതുരശ്ര മീറ്ററും അതിൽ കൂടുതലുമുള്ള പദ്ധതികളുടെ നിർമ്മാണം,50 ഹെക്‌ടറിന് മുകളിൽ വിസ്തീർണമുള്ളതോ 1.5 ലക്ഷം ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വലിപ്പമോ ഉള്ള പുതിയ ടൗൺഷിപ്പുകൾ,നിലവിലുള്ളവയുടെ വിപുലീകരണം എന്നിവയ്‌ക്കും നിരോധനമുണ്ട്.

ആദ്യവിജ്ഞാപനം: 2014 മാർച്ചിൽ,

തുടർ വിജ്ഞാപനങ്ങൾ 2015,2017,2018,2022ൽ,2023ൽ വിജ്ഞാപനമില്ലാതെ കാലാവധി നീട്ടൽ

വയനാട്ടിലെ പരിസ്ഥിതി മേഖലകൾ

മാനന്തവാടി: തിരുനെല്ലി,തൃശ്ശിലേരി,പെരിയ,തൊണ്ടർനാട്

സുൽത്താൻബത്തേരി: കിടങ്ങനാട്,നൂൽപ്പുഴ(ഉരുൾപൊട്ടിയ മേഖല),

വൈത്തിരി: തരിയോട്,അച്ചൂരണം,പൊഴുതന,കോട്ടപ്പടി,ചുണ്ടേൽ,കുന്നത്തിടവക,വേളരിമല.

സി​റോ​ ​മ​ല​ബാ​ർ​സ​ഭാ​ ​എ​പ്പി​സ്കോ​പ്പൽ സ​ഭാ​യോ​ഗം​ 22​മു​തൽ

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​സി​റോ​ ​മ​ല​ബാ​ർ​സ​ഭ​യും​ ​സ​മൂ​ഹ​വും​ ​നേ​രി​ടു​ന്ന​ ​നി​ർ​ണാ​യ​ക​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ചെ​യ്യു​ന്ന​ ​മേ​ജ​ർ​ ​ആ​ർ​ക്കി​ ​എ​പ്പി​സ്‌​കോ​പ്പ​ൽ​ ​സ​ഭാ​യോ​ഗം​ 22​ ​മു​ത​ൽ​ 25​വ​രെ​ ​പാ​ലാ​യി​ലെ​ ​അ​ൽ​ഫോ​ൻ​സി​ൽ​ ​പാ​സ്റ്റ​റ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ന​ട​ക്കും.​ ​ബി​ഷ​പ്പു​മാ​ർ,​ ​വൈ​ദി​ക​ർ,​ ​സ​മ​ർ​പ്പി​ത​ർ,​ ​വി​ശ്വാ​സി​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​ 360​ ​പേ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​യോ​ഗം​ ​സ​ഭ​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കൂ​ടി​യാ​ലോ​ച​നാ​വേ​ദി​യാ​ണ്. 22​ന് ​വൈ​കി​ട്ട് ​ആ​രം​ഭി​ക്കു​ന്ന​ ​യോ​ഗം​ 25​ന് ​ഉ​ച്ച​യോ​ടെ​ ​സ​മാ​പി​ക്കും.​ ​യോ​ഗ​ത്തി​ന്റെ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​മേ​ജ​ർ​ ​ആ​ർ​ക്കി​ ​എ​പ്പി​സ്‌​കോ​പ്പ​ൽ​ ​സ​ഭാ​ ​ക​ൺ​വീ​ന​ർ​ ​ബി​ഷ​പ്പ് ​പോ​ളി​ ​ക​ണ്ണൂ​ക്കാ​ട​ൻ,​ ​പാ​ലാ​ ​ബി​ഷ​പ്പ് ​ജോ​സ​ഫ് ​ക​ല്ല​റ​ങ്ങാ​ട്ട് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രം​ഭി​ച്ചു. വി​ശ്വാ​സ​രൂ​പീ​ക​ര​ണ​ത്തി​ന്റെ​ ​ന​വീ​ക​ര​ണം,​ ​സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​ത്തി​ൽ​ ​വി​ശ്വാ​സി​ക​ളു​ടെ​ ​പ​ങ്കാ​ളി​ത്തം,​ ​സ​മു​ദാ​യ​ ​ശാ​ക്തീ​ക​ര​ണം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​യോ​ഗ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​മെ​ന്ന് ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​റാ​ഫേ​ൽ​ ​ത​ട്ടി​ൽ​ ​പ​റ​ഞ്ഞു. അ​ഞ്ചു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ​മേ​ജ​ർ​ ​ആ​ർ​ക്കി​ ​എ​പ്പി​സ്‌​കോ​പ്പ​ൽ​ ​യോ​ഗം.​ 1992​ ​ലാ​ണ് ​ആ​ദ്യ​യോ​ഗം​ ​ചേ​ർ​ന്ന​ത്.​ 2016​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ 488​പേ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​കൊ​വി​ഡ് ​മൂ​ലം​ 2021​ൽ​ ​യോ​ഗം​ ​മു​ട​ങ്ങി.