'എൻവേഷൻ' ഫാഷൻ ഷോ ഇന്ന്

Sunday 04 August 2024 1:50 AM IST

തിരുവനന്തപുരം: കൈത്തറി മേഖലയിൽ പുത്തൻ ഡിസൈനുകൾ പ്രോത്സാഹിപ്പിക്കാൻ വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഇന്ന് വൈകിട്ട് 5.30ന് 'എൻവേഷൻ' എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിക്കും.കൈത്തറി ഡിസൈനുകൾ മാത്രമണിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 100 മോഡലുകൾ അണിനിരക്കും.രണ്ട് റൗണ്ടുകളിലാണ് മത്സരം.ഫാഷൻ സ്റ്റൈലിസ്റ്റ് ഡിംബൽ ബാൽ ആണ് ക്യൂറേറ്റർ.ഒന്നാം സമ്മാനം 1,00000 രൂപയും രണ്ടാം സമ്മാനം 50,000 രൂപയുമാണ്.