വയനാടിന് താങ്ങായി ചിരഞ്ജീവിയും രാംചരണും ചേർന്ന് 1 കോടി
ഉരുൾ പൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസമേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിരഞ്ജീവിയും രാംചരണും ചേർന്ന് 1 കോടി രൂപ നൽകി. നടൻ അല്ലു അർജുൻ 25 ലക്ഷംരൂപ സംഭാവന നൽകി . വയനാട്ടിൽ സംഭവിച്ച ഉരുൾ പൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. കേരളം എല്ലായ്പ്പോഴും തനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ട്. വയനാട്ടിൽ ജനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായകരമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു. ഒപ്പം ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അല്ലു അർജുൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൗബിൻ 20 ലക്ഷം രൂപ നൽകി. അഞ്ചുലക്ഷം രൂപ മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള മഞ്ജു വാര്യർ ഫൗണ്ടേഷൻ കൈമാറി. നടി ശ്രീവിദ്യ മുല്ലശേരി താൻ കൈമാറിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.തുകയുടെ ഭാഗം മറച്ചുവച്ച് താൻ സഹായം നൽകിയ വിവരം അറിയിക്കുകയായിരുന്നു.