അഞ്ച് ദശാബ്ദങ്ങൾ, മികച്ച നടൻ മമ്മൂട്ടി
അറുപത്തിയൊമ്പതാം ഫിലിം ഫെയർ അവാർഡ്സിൽ മലയാളത്തിൽനിന്ന് മികച്ച നടനായി മമ്മൂട്ടി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
1980 കൾ മുതലുള്ള അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടൻ പുരസ്കാരം മമ്മൂട്ടി ആണ്. ഈ പുരസ്കാരം തുടർച്ചയായി സ്വന്തമാക്കുന്ന ഒരേയൊരു ഇന്ത്യൻ നടൻകൂടിയാണ് മമ്മൂട്ടി. അവാർഡ് ദാനചടങ്ങിൽ ഏറെ വികാരാധീനനായാണ് മമ്മൂട്ടി സംസാരിച്ചത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അനേകം ജീവനുകൾ നഷ്ടപ്പെട്ട വയനാടിനെ നെഞ്ചോട് ചേർത്തുപിടിച്ചു പറഞ്ഞ വാക്കുകൾ ഏവരുടെയും ഹൃദയത്തിൽ തൊട്ടു.
മമ്മൂട്ടിയുടെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.അതേസമയംഇരട്ടയിലെ പ്രകടത്തിന് ജോജു ജോർജ് ക്രിട്ടിക്സ് പുരസ്കാരത്തിന് അർഹനായി.2023 ൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്.