വിദേശ സന്ദർശനത്തിന് രാഷ്ട്രപതി ഇന്ന് പുറപ്പെടും

Monday 05 August 2024 1:15 AM IST

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പുറപ്പെടും. ആഗസ്റ്റ് 10 വരെ നീളുന്ന വിദേശ പര്യടനത്തിൽ ഫിജി, ന്യൂസിലൻഡ്, തിമോർ ലെസ്റ്റെ എന്നീ രാജ്യങ്ങൾ രാഷ്ട്രപതി സന്ദർശിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാഷ്ട്രപതിയെ അനുഗമിക്കും.

ഫിജി പ്രസിഡന്റ് റാതു വില്യം മൈവലിലി കറ്റോണിവേരെയുടെ ക്ഷണപ്രകാരം അവിടേക്കാണ് ആദ്യം പോകുന്നത്. ആഗസ്റ്റ് ഏഴിന് ന്യൂസിലൻഡിലെത്തുന്ന രാഷ്ട്രപതി വിദ്യാഭ്യാസ സമ്മേളനത്തെയും ഇന്ത്യൻ വംശജരെയും അഭിസംബോധന ചെയ്യും. 10ന് തിമോർ ലെസ്റ്റെ സന്ദർശിക്കും. ഫിജിയും തിമോർ ലെസ്റ്റെയും സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു.