സുന്ദറുടെ നായികയായി വീണ്ടും റാഷി ഖന്ന
Tuesday 06 August 2024 2:21 AM IST
സുന്ദർ സി നായകനായും സംവിധായകനായും എത്തുന്ന ചിത്രത്തിൽ റാഷി ഖന്ന നായിക. തെങ്കാശിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ വടിവേലുവും പ്രധാന വേഷത്തിൽ എത്തുന്നു. ഹൊറർ കോമഡി ചിത്രമായ അരൺമനൈ 4 ആണ് സുന്ദർ സി നായികനായി അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇൗ ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായകമാരായി എത്തിയത്. കോളിവുഡിൽ അടുത്തിടെ വൻ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് അരൺമനൈ 4 .സുന്ദർ സി തന്നെയാണ് രചന നിർവഹി ക്കുന്നത്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയമായ ദേവനന്ദയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അരൺമനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാത്തെയും ചിത്രങ്ങൾ സുന്ദർ സിയുടെ ഭാര്യയും നടിയുമായ ഖുശ്ബു ആണ് നിർമ്മിച്ചത്.