ഗൗതം അദാനി സ്ഥാനമൊഴിയുന്നു ?, തലമുറ മാറ്റത്തിന് പിന്നാലെ അധികാരത്തിലെത്തുന്നത് ഇവർ
ന്യൂഡൽഹി: രാജ്യത്തെ മുൻനിര വ്യവസായ സ്ഥാപനമായ അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്,. ചെയർമാൻ സ്ഥാനത്ത് നിന്ന് 70ാം വയസിൽ വിരമിക്കാൻ തീരുമാനിച്ചതായി രാജ്യാന്തര വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഗൗതം അദാനി വ്യക്തമാക്കി. 2030ൽ അടുത്ത തലമുറയെ ചുമതല ഏൽപ്പിക്കാനാണ് അദാനി ആലോചിക്കുന്നത്. മക്കളായ കരൺ അദാനി, ജീത് അദാനി, സഹോദര പുത്രൻമാരായ പ്രണവ്, സാഗർ എന്നിവർ ഉൾപ്പെടുന്ന കുടുംബ ട്രസ്റ്റാകും പിന്നീട് അദാനി ഗ്രൂപ്പിനെ നയിക്കുക.
.'ബിസിനസ് സുസ്ഥിരതയ്ക്ക് പിന്തുടര്‍ച്ച വളരെ പ്രധാനമാണ്. ചിട്ടയായും ക്രമാനുഗതവുമായി രണ്ടാം തലമുറയ്ക്ക് അധികാരം വിട്ടുകൊടുക്കാനാണ് പദ്ധതി'- ഗൗതം അദാനി പറഞ്ഞു
രഹസ്യഉടമ്പടിിയിലൂടെ കമ്പനികളിലെ ഓഹരികൾ അവകാശികളിലേക്ക് മാറ്റാനാണ് ഗൗതം അദാനിയുടെ പദ്ധതി.
ഗൗതം അദാനിയുടെ മൂത്ത മകന്‍ കരണ്‍ അദാനി അദാനി പോര്‍ട്ട്സിന്റെ മാനേജിംഗ് ഡയറക്ടറാണ്. സിമന്റ്, ലോജിസ്റ്റിക്സ് എന്നിവയുടെ മേൽനോട്ടവും കരണിനാണ്. ജീത് അദാനി അദാനി എയര്‍പോര്‍ട്ട്സിന്റെ ഡയറക്ടറുമാണ്. പ്രണവ് അദാനി അദാനി എന്റര്‍പ്രൈസസിന്റെ ഡയറക്ടറും സാഗര്‍ അദാനി അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് പ്രണവും കരണുമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു