എലിവിഷം കഴിച്ച് മരിച്ചു
Tuesday 06 August 2024 4:58 AM IST
പൂവാർ: കാഞ്ഞിരംകുളം ആനമരം വലിച്ച കൈവൻവിള വീട്ടിൽ സുജിത് ദാസ് (20) എലിവിഷം കഴിച്ച് മരിച്ചു. രാത്രി 8.30 മണിയോടെ സുഹൃത്തിന്റെ വീട്ടിലെത്തി കുഴഞ്ഞ് വീഴുകയായിരുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തിരുവനനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 5 മണിയോടെ മരിച്ചു.പൂക്കട തൊഴിലാളിയായ സുജിത്ദാസ് പൂവാർ സ്റ്റേഷനിൽ പോസ്കോ കേസിലും കാഞ്ഞിരംകുളം സ്റ്റേഷനിൽ യുവാവിന്റെ കണ്ണടിച്ച് പൊട്ടിച്ച കേസിലും വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലും പ്രതിയാണ്.
ഫോട്ടോ: സുജിത് ദാസ്