ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു,​ ഷിനിയെ വെടിവച്ചത് സുജിത് ചതിച്ചതിന്റെ വൈരാഗ്യത്തിലെന്ന് വനിതാ ഡോക്ടർ

Monday 05 August 2024 11:14 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​റി​യ​ർ​ ​ന​ൽ​കാ​നെ​ന്ന​ ​വ്യാ​ജേ​ന​ ​വീ​ട്ടി​ലെ​ത്തി​ ​എ​ൻ.​എ​ച്ച്.​എം​ ​പി.​ആ​ർ.ഒ
ഷി​നി​യെ​ ​എ​യ​ർ​ ​പി​സ്റ്റ​ളു​പ​യോ​ഗി​ച്ച് ​വെ​ടി​വ​ച്ച​ ​വ​നി​താ​ ​ഡോ​ക്ട​റു​മാ​യി​ ​പൊ​ലീ​സ് ​തെ​ളി​വെ​ടു​പ്പ് ​തു​ട​ങ്ങി.​ ​നാ​ലു​ ​ദി​വ​സ​ത്തെ​ ​ക​സ്റ്റ​ഡിയി​ൽ​ ​വി​ട്ടു​കി​ട്ടി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​വെ​ടി​വ​ച്ച​ ​തോ​ക്ക് ​സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ഡോ​ക്ട​ർ​ ​മൊ​ഴി​ ​ന​ൽ​കി​യ​ ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഭ​ർ​ത്താ​വി​ന്റെ​ ​ക്വാ​ർ​ട്ടേ​ഴ്സി​ൽ​ ​ നാളെയെത്തി​ച്ച് ​ക​ണ്ടെ​ടു​ക്കു​മെ​ന്ന് ​വ​ഞ്ചി​യൂ​ർ​ ​സി.​ഐ​ ​ഷാ​നി​ഫ് ​പ​റ​ഞ്ഞു.​ ​തോ​ക്ക് ​അ​വി​ടെ​നി​ന്ന് ​മാ​റ്റി​യെ​ങ്കി​ൽ​ ​കോ​ട്ട​യ​ത്തെ​ ​വീ​ട്ടി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​തെ​ളി​വു​ ​ന​ശി​പ്പി​ച്ചെ​ങ്കി​ൽ​ ​അ​തി​ന് ​വേ​റെ​ ​കേ​സെ​ടു​ക്കും.

ഡോ​ക്ട​റെ​ ​ ​ ​ ​പാ​ൽ​ക്കു​ള​ങ്ങ​ര​ ​ചെ​മ്പ​ക​ശ്ശേ​രി​യി​ലെ​ ​ഷി​നി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​ത്തു.​ ​ഇ​വി​ടെ​യെ​ത്തി​യ​ ​വ​ഴി​യും​ ​വെ​ടി​വ​ച്ച​ ​രീ​തി​യും​ ​ര​ക്ഷ​പ്പെ​ട്ട​ ​മാ​ർ​ഗ​വു​മെ​ല്ലാം​ ​ഡോ​ക്ട​ർ​ ​പൊ​ലീ​സി​നോ​ട് ​വി​വ​രി​ച്ചു.​ ​ഷി​നി​യെ​ ​അ​ടു​ത്തു​നി​ന്ന് ​വെ​ടി​വ​യ്ക്കാ​നാ​ണ് ​കൊ​റി​യ​ർ​ ​വി​ത​ര​ണ​ത്തി​നെ​ന്ന​ ​വ്യാ​ജേ​ന​യെ​ത്തി​യ​ത്.​ ​ഷി​നി​ ​ഇ​റ​ങ്ങി​ ​വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​തി​രി​ച്ചു​ ​പോ​കു​മാ​യി​രു​ന്നു.​ ​കൊ​റി​യ​ർ​ ​സ്ലി​പ്പി​ൽ​ ​ഒ​പ്പി​ടാ​ൻ​ ​ഷി​നി​ ​ത​നി​ക്ക​ടു​ത്തേ​ക്ക് ​വ​രു​മാ​യി​രു​ന്നെ​ന്ന് ​ഉ​റ​പ്പാ​യി​രു​ന്നു​വെ​ന്നും​ ​പ​റ​ഞ്ഞു.

തന്നെ ചതിച്ച സുജിത്തിനോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് ആവർത്തിച്ചു. ഡോക്ടറുടെ പരാതിയിൽ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ എടുത്ത കേസ് കോടതി കൊല്ലത്തേക്ക് കൈമാറി. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നും ഡോക്ടർ മൊഴിനൽകിയിരുന്നു. സുജിത്തിനെ കാണാൻ ഡോക്ടർ മാലദ്വീപിലേക്ക് പോയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന ഡോക്ടറുടെ മൊഴിയിലാണ് കേസെടുത്തിരിക്കുന്നത്.

ഡോ​ക്ട​റെ​ ​കൊ​ല്ലം,​ ​എ​റ​ണാ​കു​ളം,​ ​കോ​ട്ട​യം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​ക്ക​ണ​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ച​തി​നെ​ ​തു​ട​‌​ർ​ന്നാ​ണ് ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​നാ​ലു​ദി​വ​സ​ത്തെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ട​ത്.​ ​തോ​ക്കും​ ​വെ​ടി​വ​ച്ച​ ​സ​മ​യ​ത്ത് ​ധ​രി​ച്ച​ ​വ​സ്ത്ര​ങ്ങ​ളും​ ​ക​ണ്ടെ​ത്ത​ണം.​ ​കാ​റി​ന് ​വ്യാ​ജ​ന​മ്പ​ർ​ ​പ്ലേ​റ്റു​ണ്ടാ​ക്കി​യ​ ​എ​റ​ണാ​കു​ള​ത്തെ​ ​ക​ട​യി​ലും​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​കൊ​ല്ല​ത്തെ​ ​ആ​ശു​പ​ത്രി​യി​ലും​ ​കൊ​ണ്ടു​പോ​ക​ണ​മ​മെ​ന്നും​ ​അ​സി.​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​എ.​മ​ൻ​മോ​ഹ​ൻ​ ​വാ​ദി​ച്ചു.​ ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ​ശാ​രീ​രി​ക​മാ​യും​ ​മാ​ന​സി​ക​മാ​യും​ ​പീ​ഡി​പ്പി​ക്കാ​നാ​ണെ​ന്ന​ ​പ്ര​തി​ഭാ​ഗം​ ​വാ​ദം​ ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​ല്ല.